- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് പ്രതിരോധം അവതാളത്തിൽ - ആം ആദ്മി പാർട്ടി
കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വേണ്ട രീതിയിൽ ലഭ്യമാകുന്നില്ല, കോവിഡ് മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടിലായ ജനങ്ങൾ പണം മുടക്കി പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും സുലഭമായി ലഭിക്കുന്ന വാക്സിൻ എടുക്കേണ്ടിവരുന്ന അവസ്ഥയിലാണ്.
കോവിഡ് രോഗം രൂക്ഷമാകുന്നത് ന്യൂമോണിയയും, ശ്വാസം മുട്ടും മൂലമാണ്. ന്യൂമോണിയക്കും , ശ്വാസം മുട്ടുനും കാരണം ആകുന്ന കഫക്കെട്ട് ഉണ്ടാക്കാതെ, രോഗം രൂക്ഷമാകാതിരിക്കാൻ വളരെ ഫലപ്രദമാണ് ചെലവ് കുറഞ്ഞ ഹോമിയോ ചികിത്സ, എന്ന് നിരവധി ജനകീയ അനുഭവങ്ങളിലൂടെ തെളിഞ്ഞിട്ടും ഗവൺമെന്റ് ഹോമിയോ ചികിത്സയ്ക്ക് വേണ്ട പ്രാധാന്യം കൊടുക്കാതിരിക്കുന്നത് വളരെ ആശങ്കജനമാണ്
കടകൾ , വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ചുരുക്കം ദിവസങ്ങളിൽ മാത്രം തുറക്കുന്നത് മൂലം ഉണ്ടാകുന്ന തിരക്ക് കോവിഡ് പ്രതിരോധം താളം തെറ്റിക്കുന്നു. ശാസ്ത്രീമല്ലാത്ത ലോക്ക്ഡൗൺ മൂലം ജനങ്ങൾ ഒരു വർഷത്തിലധികമായി ജോലിയില്ലാതെ , ജീവിക്കാൻ വരുമാനം ഇല്ലാതെ കഷ്ടപ്പെടുകയാണ്. നിരവധി കുടുംബങ്ങൾ കടം വാങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നത് മൂലം, കടം വർധിച്ച് ആൽമഹത്യ മുന്നിൽ കണ്ടു കൊണ്ടിരിക്കുകയാണ്
സാമൂഹ്യ അകലം പാലിച്ച്, കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി , ജനങ്ങളെ ജോലി ചെയ്തത് ജീവിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇന്ന് വരെ കാണാത്ത ദാരിദ്യം അനുഭവിക്കേണ്ടിവരും എന്ന് ആം ആദ്മി പാർട്ടി നേതാക്കളായ അഡ്വ ജോസ് ചിറമേൽ , ഫോജി ജോൺ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു