ഫ്ളോറിഡ: പാൻഡമിക് ആരംഭിച്ചതിനുശേഷം ഫ്ളോറിഡ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഏകദന എണ്ണത്തിൽ റിപ്പാർഡ് വർധന. ജൂലൈ 31-നു ശനിയാഴ്ച സംസ്ഥാനത്ത് 21,683 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫെഡറൽ ഹെൽത്ത് പ്രസിദ്ധീകരിച്ച ഡേറ്റയിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചതോടെ ഫ്ളോറിഡയിലെ തീം പാർക്ക്, റിസോർട്ടുകൾ എന്നിവടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് വീണ്ടും നിർദേശിച്ചു. അമേരിക്കയിൽ കോവിഡ് എപ്പിസെന്റർ ആയി ഫ്ളോറിഡ മാറിക്കഴിഞ്ഞതായും ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നും ഫ്ളോറിഡയിലാണ്.

ഫ്ളോറിഡയിൽ കോവിഡ് വർധിച്ചുവരുമ്പോഴും ഗവർണ്ണർ റോൺ ഡി സാന്റിസ് മാസ്‌ക് ധരിക്കുന്നതിനെ കർശനമായി എതിർക്കുന്നുണ്ട്. അടുത്തമാസം സ്‌കൂളുകൾ തുറക്കുമ്പോൾ ലോക്കൽ സ്‌കൂൾ ഡിസ്ട്രിക്ടുകൾ മാസ്‌ക് മൻഡേറ്റ് നടപ്പിലാക്കരുതെന്ന് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

'സൺഷൈൻ' സംസ്ഥാനമായി അറിയപ്പെടുന്ന ഫ്ളോറിഡയിൽ കോവിഡിന്റെ അതിവ്യാപനം സിഡിസിയെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. ആശുപത്രയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തിനു തുല്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. സിഡ്നി വേൾഡിലെ ജീവനക്കാർ അറുപത് ദിവസത്തിനുള്ളിൽ വാക്സിൻ സ്വീകരിക്കണമെന്നു അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.