- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ ഫോണുകൾക്ക് ഗൂഗിളിന്റെ നിയന്ത്രണം; സെപ്റ്റംബർ 27 മുതൽ സൈൻ-ഇൻ സാധ്യമാവില്ല
വളരെ പഴയ ഫോണുകൾക്ക് ഗൂഗിളിന്റെ നിയന്ത്രണം വരുന്നു. പഴയ ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സെപ്റ്റംബർ 27 മുതൽ നേരിട്ട് ഗൂഗിൾ സൈൻ-ഇൻ സാധ്യമാവില്ലെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് 2.3.7 വേർഷൻ വരെയുള്ളതിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കായിരിക്കും പ്രശ്നം നേരിടുക. ഇങ്ങനെ സംഭവിച്ചാൽ ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈൻ-ഇൻ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല. മാത്രമല്ല ഗൂഗിളിന്റെ മിക്ക സേവനങ്ങളും ആപ്പുകളും ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല.
അതിനാൽ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് മാറണം. നിങ്ങളുടെ പഴയ ഫോണിനോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾക്കോ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്ഡേറ്റ് ചെയ്യാനുള്ള ശേഷിണ്ടെങ്കിൽ തുടർന്നും ഗൂഗിളിന്റെ സേവനങ്ങളെല്ലാം ലോഗിൻ ചെയ്ത് ഉപയോഗിക്കാം. ഇല്ലെങ്കിൽ ചില സേവനങ്ങൾക്ക് നിയന്ത്രണം വരും. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് പെട്ടെന്ന് മാറുന്നതാണ് നല്ലതെന്നും ഗൂഗിൾ അറിയിച്ചു.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയന്ത്രണം. ആൻഡ്രോയിഡ് 2.3.7 അല്ലെങ്കിൽ അതിൽ താഴെയുള്ള ആൻഡ്രോയിഡ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ 2021 സെപ്റ്റംബർ 27 മുതൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഏകദേശം പത്ത് വർഷം മുൻപ് പുറത്തിറങ്ങിയതാണ് ആൻഡ്രോയിഡ് 2.3.7 പതിപ്പ്.
അതേസമയം, ഫോൺ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ബ്രൗസറുകൾ വഴി ജിമെയിലും മറ്റും ആക്സസ് ചെയ്യാമെന്നും പറയുന്നു. പഴയ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ജിമെയിൽ, ഗൂഗിൾ സേർച്ച്, ഗൂഗിൾഡ്രൈവ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാൻ ബ്രൗസറുകൾ വഴിയായിരിക്കും അനുവദിക്കുക എന്നും മുന്നറിയിപ്പിലുണ്ട്.