- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിന്റെ യാത്രകൾക്ക് കരുത്തു പകരാൻ ഡിഫൻഡറും; ലാൻഡ് റോവർ ഡിഫൻഡറിന്റെ ഫസ്റ്റ് എഡിഷൻ പതിപ്പ് സ്വന്തമാക്കി നടൻ ജോജു ജോർജ്
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സ്വപ്‌ന വാഹനമായ ലാൻഡ് ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ്. ഡിഫൻഡറിന്റെ ഫസ്റ്റ് എഡിഷൻ പതിപ്പാണ് ജോജു സ്വന്തമാക്കിയത്. ഡിഫൻഡർ ഗാരേജിലെത്തിച്ച വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്.
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ഐതിഹാസിക ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.
ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്‌റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനുമാകും. മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 400 ബിഎച്ച്പി കരുത്ത് നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സ്. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തന്റെ എക്‌സ്‌ഷോറൂം വില.