- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി റോട്ടറി ക്ലബ് സ്മാർട്ട്ഫോണുകൾ നൽകി
കൊച്ചി: നിർധനരായ വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡിന്റെ നേതൃത്വത്തിൽ സ്മാർട്‌ഫോണുകൾ നൽകി.അരൂർ സെന്റ് ആഗസ്റ്റിൻ ഹൈസ്‌കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡ് പ്രസിഡന്റ് ഡോ. നിജിത് മൊബൈൽ ഫോണുകളുടെ വിതരണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡ് സെക്രട്ടറി ഇക്‌ബാൽ, സ്‌കൂൾ പ്രധാനാധ്യാപിക മേഴ്സി സേവ്യർ, മറ്റു സ്റ്റാഫുകൾ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story