- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു; ബ്രാസ് ഡി ഓർ തടാകത്തിൽ സുഹൃത്തുമൊന്നിച്ച് നടത്തിയ യാത്രയിൽ മരിച്ചത് കണ്ണൂർ സ്വദേശി
കാനഡയിലെ ബോട്ട് അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശി ഡിജിത് ജോസ് (24) ആണ് മരിച്ചത്. ശനിയാഴ്ച കാനഡയിലെ ബ്രാസ് ഡി ഓർ തടാകത്തിലായിരുന്നു അപകടം. ഡിജിത്തും മലയാളിയായ സുഹൃത്ത് ബിജോയും ഒരുമിച്ച് സ്പീഡ് ബോടിൽ യാത്ര ചെയ്യവെയാണ് ബോട്ട് മറിഞ്ഞത്.
ബിജോ നീന്തിരക്ഷപ്പെട്ടു. ഡിജിത് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ദീർഘ നേരത്തെ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ്-ഡെയ്സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഡിജിൻ, ഡിജിഷ.
Next Story