റെസ്റ്റോറന്റുകളും പബ്ബുകളും അടുത്ത മാസത്തോടെ സാധാരണ പ്രവർത്തന സമയം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്.രാത്രി 11.30 മുതലുള്ള  കർഫ്യൂ പിൻവലിക്കണമെന്നും അടുത്ത മാസത്തോടെ സാധാരണ ട്രേഡിങ് സമയത്തിലേക്ക് മടങ്ങണമെന്നുുമാണ് ഇവരുടെ ആവശ്യം. മാത്രമല്ലഹോസ്പിറ്റാലിറ്റി ബിസിനസുകൾ ഒരേസമയം അടച്ചുപൂട്ടുന്നത് പൊതുഗതാഗതത്തിൽ തിരക്ക് ഉണ്ടാക്കുന്നുവെന്ന് അവർ വാദിക്കുന്നു.

റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ഓഫ് അയർലൻഡ് (RAI) നാളെ സർക്കാർ ഉദ്യോഗസ്ഥരെ കണ്ട് 'നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നത്' ചർച്ച ചെയ്യും.ബിസിനസ്സ് ഉടമകൾ നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഒന്ന് മാത്രമാണ് രാത്രി 11.30 കർഫ്യൂ.അതുകൊണ്ട് തന്നെ നാളെ നടക്കുന്ന ചർച്ചയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിനുള്ള ഒരു റോഡ്മാപ്പ് എത്രയും വേഗം നടപ്പാക്കണമെന്ന് അഭ്യർത്ഥിക്കും.

അടുത്തമാസത്തോടെ ഈ ഇളവുകൾ കൊണ്ടുവരാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും ഇവരുടെ ആവശ്യം.