- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ട്; മലബാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കും; രണ്ടാം അലോട്ട്‌മെന്റ് കഴിയുന്നതോടെ ആശങ്ക ഒഴിയുമെന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് ഉൾപ്പടെ മലബാറിലെ ചില ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. മലബാർ മേഖലയിൽ കൂടുതൽ സീറ്റുകൾ അധികമായി അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ 26,481 സീറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കും. രണ്ടാം അലോട്ട്‌മെന്റ് കഴിയുന്നതോടെ ആശങ്ക ഒഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു. നേരത്തേ, പ്ലസ് വൺ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാട്ടി എം.കെ. മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.പത്താംക്ലാസിൽ വിജയിച്ചവരെക്കാൾ സീറ്റുകളുടെ എണ്ണം കുറവാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഫുൾ എ പ്ലസ് കിട്ടിയവർക്ക് പോലും വേണ്ട സീറ്റ് ലഭിക്കാത്ത സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ