ന്യൂയോർക്ക് : നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ 'മെസഞ്ചർ' ദിനാചരണം ഓഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ മെസഞ്ചർ വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഭദ്രാസനം രൂപം നൽകി. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും ഭവനങ്ങളിൽ 'മെസഞ്ചറിന്റെ' പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന മാസാചരണത്തിന് ഭദ്രാസനം പ്രെമോട്ടർമാരുടെ സേവനം അഭ്യർത്ഥിക്കുന്നത്. ഈ ദിവസങ്ങളിൽ ഓരോ ഇടവകകകളും സന്ദർശിച്ചു. മെസഞ്ചർ വരിക്കാരാകുന്നതിന്റെ പ്രാധാന്യം പ്രൊമോട്ടർമാരും വികാരിമാരും ഇടവക ജനങ്ങളെ അറിയിക്കും.

മെസഞ്ചറിന്റെ ആയുഷ്‌ക്കാല വരിസംഖ്യ 300 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.
മാർത്തോമാ മെത്രാപൊലീത്താ ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവർത്തന റിപ്പോർട്ടുകളും, കാലോചിത വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങളും, ബൈബിൾ പഠനവുമാണ് മെസഞ്ചറിൽ ഉൾക്കൊള്ളഇച്ചിരിക്കുന്നത്.

കഴിഞ്ഞ നാല്പതുവർഷമായി മെസഞ്ചറിന് ഇടവക ജനങ്ങൾ നൽകിയിരുന്ന സഹകരണം തുടർന്നും ഉണ്ടാകണമെന്നും, പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം താൽപര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലിക്ലനിയോസ് മാർത്തോമാ സംഭാഗംങ്ങളോട് അഭ്യർത്ഥിച്ചു.