- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലയ്ക്കു പിന്നിൽ വലിയ ബാന്റേജുമായി കിം പൊതുപരിപാടിയിൽ; കിമ്മിന് എന്തു പറ്റിയെന്ന് അന്വേഷിച്ച് ലോക രാജ്യങ്ങൾ
സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പരമ രഹസ്യമാണ്. ഇവിടെ നിന്നുള്ള വിവരങ്ങൾ പുറം ലോകത്ത് എത്തുന്നത് തന്നെ വളരെ കുറവാണ്. പുറം ലോകവുമായി കിമമ്മിനോ ഉത്തരകൊറിയയ്‌ക്കോ കാര്യമായി ബന്ധമില്ലാത്തത് തന്നെയാണ് ഇതിനു കാരണം. ഇപ്പോൾ ഇതാ ആരോഗ്യ കാരണങ്ങളാൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കിം ജോങ് ഉൻ.
കഴിഞ്ഞ ദിവസങ്ങളിൽ തലയ്ക്കു പിന്നിൽ വലിയ സ്റ്റാംപ് വലുപ്പത്തിലുള്ള ബാന്റേജ് ഒട്ടിച്ചാണു കിം പൊതുപരിപാടകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതാണു കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയ്ക്കു കാരണമായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24 മുതൽ 27 വരെ കൊറിയൻ പീപ്പിൾസ് ആർമിയുടെ ചടങ്ങിൽ പങ്കെടുത്തപ്പോഴാണു കിമ്മിന്റെ തലയിൽ ബാന്റേജ് ഉണ്ടായിരുന്നത്. ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടു.
തലയുടെ പിൻഭാഗം ഷേവ് ചെയ്തുള്ള ഹെയർ സ്‌റ്റൈൽ ആയതിനാൽ കിമ്മിന്റെ ബാന്റേജ് വ്യക്തമായി കാണാമായിരുന്നു. ബാന്റേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്റേജ് ഉണ്ടായിരുന്ന ഭാഗത്തു കടുംപച്ച നിറമായാണു പിന്നീടു കാണുന്നത്. ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും കിമ്മിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഉത്തര കൊറിയയിൽനിന്നു റിപ്പോർട്ടില്ല. കോവിഡ്, സാമ്പത്തിക പ്രയാസം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളെ കിം എങ്ങനെ നേരിടുമെന്ന ചോദ്യങ്ങൾക്കിടെയാണ് ഈ ചിത്രം വരുന്നത്.
ഇതിനുമുൻപു കിമ്മിന്റെ തടി കുറഞ്ഞപ്പോഴും വലിയ ചർച്ച നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണു കിം മെലിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. മേയിൽ ഏറെ ദിവസവും പൊതുചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതിനാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണോ എന്ന നിലയ്ക്കായിരുന്നു ചർച്ച. അമിതവണ്ണവും പുകവലിയും ഉള്ളതിനാൽ കിമ്മിന് അസുഖങ്ങളുണ്ടെന്നാണു റിപ്പോർട്ട്.