- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്കിയോ കടലിൽ ആറു മാഗ്‌നിട്യുഡ് ഭൂകമ്പം; ഒളിംപിക് വില്ലേജ് കുലുങ്ങിയപ്പോൾ ഭയന്ന് കായികതാരങ്ങളും മാധ്യമങ്ങളും; പതിവ് കാഴ്ചയിൽ കുലുങ്ങി ചിരിച്ച് ജാപ്പനീസ് അധികൃതർ
ഇന്നലെ അതിരാവിലെ ഒളിംപിക് വില്ലേജിലെ കായികതാരങ്ങളെ വിളിച്ചുണർത്താൻ എത്തിയത് ജപ്പാൻ കടൽ തീരത്തുണ്ടായ ഭൂകമ്പമായിരുന്നു. റിച്ചർ സ്‌കെയിലിൽ 6 മാഗ്‌നിട്യുഡ് അളന്ന ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ടോക്കിയോയിൽ നിന്നും കിഴക്കുമാറി കടലിനടിയിൽ 6 മൈൽ ആഴത്തിലായിരുന്നു.
പ്രാദേശിക സമയം രാവിലെ 5:30 നായിരുന്നു ഭൂകമ്പമുണ്ടായത്. നിരവധി തുടർചലനങ്ങളും ഉണ്ടായതായി കായികതാരങ്ങളും ഒളിംപിക് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും പറഞ്ഞെങ്കിലും നാശനഷ്ടങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏകദേശം 30 സെക്കന്റുകളോളം ആദ്യ ചലനം നീണ്ടുനിന്നു എന്നാന് ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത്. അതിനു ശേഷം വീണ്ടും ചില ചെറു ചലനങ്ങളും അനുഭവപ്പെട്ടു. എന്നിരുന്നാലും നാശൻഷ്ടങ്ങൾ ഉണ്ടാക്കുവാൻ പോന്ന ഭീകരമായ ഒരു ഭൂമി കുലുക്കമായിരുന്നില്ല അതെന്നും ആ മാധ്യമപ്രവർത്തകൻ തുടർന്നു പറഞ്ഞു. സമുദ്രത്തിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും സുനാമി പോലുള്ള വൻദുരന്തങ്ങൾക്ക് അത് കാരണമാകില്ലെന്ന് ജപ്പാനീസ് അധികൃതരും അറിയിച്ചു.
അതിരാവിലെ സൂര്യോദയ സമയത്ത് ലൈവ് ഷോയുമായെത്തിയ ആസ്ട്രേലിയൻ ജേർണലിസ്റ്റ് മാർക്ക് ബരേട്ട ഭൂമികുലുക്കത്തിൽ ഒളിംപിക് വില്ലേജിലെ ബ്രോഡ്കാസ്റ്റിങ് ടവറിന്റെ മേൽക്കൂര കുലുങ്ങുന്ന ദൃശ്യം പ്രേക്ഷകരുമായി പങ്കുവച്ചു. മേൽക്കൂര കുലുങ്ങുന്നതിനൊപ്പം കാമറയും ലൈറ്റുകളൂം കുലുങ്ങുന്നുണ്ടായിരുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളും മാധ്യമപ്രവർത്തകരും ഭയന്നു വിറച്ചപ്പോഴും ചെറു ചിരിയായിരുന്നു ജാപ്പനീസ് ജനതയുടെ മുഖത്ത്. ഇത്തരം ഭൂമികുലുക്കങ്ങൾ നിത്യ സംഭവമായ ജപ്പാനിൽ, കെട്ടിടങ്ങൾ പണിയുന്നത് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുള്ള രൂപകൽപനയോടെയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ടോക്കിയോയിലെ കെട്ടിടങ്ങളെ കുലുക്കിയ ഒരു ഭൂകമ്പം ഉണ്ടായിരുന്നു. അതിന്റെ ഫലമായി രാജ്യത്തിന്റെ വടക്ക്കിഴക്കൻ തീരങ്ങളിൽ സുനാമിയും പ്രത്യക്ഷപ്പെട്ടു.
7.2 മാഗ്‌നിട്യുഡ് രേഖപ്പെടുത്തിയതായിരുന്നു അന്നത്തെ ഭൂകമ്പം. അതിനു മുൻപ് 2011 മാർച്ച് 11 ന് 9 മാഗിനിട്യുഡ് രേഖപ്പെടുത്തിയ വൻ ഭൂകമ്പംഫുക്കുഷിമ ആണവോർജ്ജ പ്ലാന്റിന് കടുത്ത ഭീഷണി ഉയർത്തിയിരുന്നു. ആ ഭൂകമ്പം തീരപ്രദേശങ്ങളിലെ ജനാവാസ കേന്ദ്രങ്ങളെ അപ്പാടെ നശിപ്പിക്കുകയും ഏകദേശം 18000 പേരോളം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ