- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
16 വയസ്സും 17 വയസ്സുമുള്ളവർക്കും കൂടുതൽ വാക്സിനേഷൻ; ആഴ്ച്ചകൾക്കുള്ളിൽ കൗമാരക്കാർക്കും വാക്സിൻ വിപുലപ്പെടുത്തി ബ്രിട്ടന്റെ കോവിഡ് പ്രതിരോധം തുടരുന്നു
സാവധാനം, ഘട്ടം ഘട്ടമായി എന്നാൽ, സ്ഥിരതയോടെ കോവിഡിനെ പ്രതിരോധിക്കുന്ന ഒരു രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടീഷ് സർക്കാർ അവിഷ്‌ക്കരിച്ച ഈ തന്ത്രം ഫലപ്രദമാകുന്നുണ്ട് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നതും. കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടമായി കൗമാരക്കാർക്കും പ്രതിരോധ കുത്തിവയ്‌പ്പിന് ഒരുങ്ങുകയാണ് ബ്രിട്ടൻ. ഏകദേശം പതിനഞ്ച് ലക്ഷത്തോളം വരുന്ന 16 ഉം 17 ഉം വയസ്സുള്ളവർക്ക് ആഴ്‌ച്ചകൾക്കകം വാക്സിൻ എടുക്കുവാനുള്ള ക്ഷണം ലഭിക്കുമെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്ന കൗമാരക്കാർക്ക് മാത്രമായിരിക്കും കോവിഡ് വാക്സിൻ നൽകുക എന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ അറിയിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പ് അധികൃതർ ഇത് എല്ലാ വിഭാഗങ്ങളിലും പെടുന്ന കൗമാരക്കാർക്ക് നൽകൻ തീരുമാനിക്കുകയായിരുന്നു. ശരത്കാലത്ത് സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ പ്രായക്കാരിൽ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണിത്. എന്നാൽ, 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ എടുക്കണമെങ്കിൽ രക്ഷകർത്താക്കളുടെ സമ്മതിപത്രം ഹാജരാക്കേണ്ടതായി വരും.
ഭൂരിഭാഗം മാതാപിതാക്കളും കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെ അനുകൂലിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നത്. കുട്ടികൾക്കുള്ള വാക്സിനേഷൻ സ്‌കൂളുകളിൽ നൽകുന്നതിനുള്ള ആലോചന നടക്കുന്നുണ്ടെങ്കിലും അത് ജി പി യിലെക്കോ എൻ എച്ച് എസിലേക്കോ മാറ്റുവാനാണ് വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്യംസൺ താത്പര്യപ്പെടുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ജെ സി വി ഐ യുടെ നിർദ്ദേശം ഇന്നോ നാളെയോ ആയി എത്തുമെന്ന് പ്രതിക്ഷിക്കുന്നതായി സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സർജന്റും പറഞ്ഞു.
സർക്കാർ സഹായത്തോടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് 12 വയസ്സിന് മുകളിൽ ഉള്ളവർക്കെല്ലാം വാക്സിൻ നൽകുകയാണെങ്കിൽ വരുന്ന ശരത്ക്കാലത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന രോഗവ്യാപനം വിജയകരമായി തടയാൻ കഴിയുമെന്നാണ്. അതേസമയം, കുട്ടികളിൽ സ്വാഭാവികമായി തന്നെ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും എന്നതിനാൽ, കോവിഡ് അവർക്ക് നേരിട്ടൊരു ഭീഷണി ആകുന്നില്ല എന്ന നിലപാടാണ് മിക്ക ശാസ്ത്രജ്ഞർക്കും. മാത്രമല്ല, വാക്സിന്റെ പാർശ്വഫലങ്ങൾ കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികൾക്ക് വാക്സിൻ നിർദ്ദേശിക്കുവാൻ അവരിൽ പലരും മടിക്കുകയുമാണ്.
സുരക്ഷയാണ്മുഖ്യം എന്നു പറഞ്ഞ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റി പക്ഷെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ രോഗവ്യാപനം ദൃശ്യമായതോടെ ഏകദേശം 11 ലക്ഷം കുട്ടികളാണ് സമ്മർ ടേമിന്റെ അവസാന ആഴ്‌ച്ച വീടുകളിൽ കഴിയാൻ നിർബന്ധിതരായത്. അതിനുപുറമെ ചില രാജ്യങ്ങൾ ക്വാറന്റൈൻ ഇല്ലാതെ സന്ദർശനം അനുവദിക്കുന്നതിന് 12 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിൻ എടുത്തതിന്റെ തെളിവ് ചോദിക്കുന്നുണ്ട്. ഇത് പല കുടുംബങ്ങൾക്കും വിദേശയാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്.
ഇക്കഴിഞ്ഞ ജൂൺ മുതൽ 18 വയസ്സിൽ മുകളിലും 30 വയസ്സിൽ താഴെയുമുള്ള വിഭാഗത്തിൽ പെടുന്നവർക്ക് ജൂൺ മുതൽ വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.എന്നാൽ, ഈ വിഭാഗത്തിൽ പെടുന്ന 30 ലക്ഷത്തോളം പേർ ഇനിയും വാക്സിൻ എടുത്തിട്ടില്ല എന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുകയാണ്. മാത്രമല്ല, അടുത്തിയിടെ നടത്തിയ ഒരു റാൻഡം സർവ്വേയിൽ തെളിഞ്ഞത് മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് ഉള്ളതെങ്കിലും 5 വയസ് മുതൽ 24 വയസ്സുവരെയുള്ളവരാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ പകുതിപേരും എന്നാണ്.