- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
നഗരത്തിലെ ഫുട്പാത്ത് പാർക്കിങ് നിരോധനത്തിന് സമ്മതം മൂളി കൗൺസിലർമാരും; വെല്ലിങ്ടൺ നഗരത്തിലെ പുൽത്തകടികളിൽ അടക്കം പാർക്ക് ചെയ്താൽ കർശന നടപടി
ഫുട്പാത്തുകളിലെ പാർക്കിങ് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികളുമായി വെല്ലിങ്ടൺ സിറ്റി കൗൺസിൽ മുന്നോട്ട് പോകുന്നു.പുതിയ നിയമം നഗരത്തിലുടനീളമുള്ള ഫുട്പാത്തുകളിലും ബെർമുകളിലും പുൽത്തകിടിയിലും പാർക്കിങ് നിരോധിക്കും. കാൽനടയാത്രക്കാർക്ക് അപകടസാധ്യത വർദ്ധിക്കുന്നതിനെക്കുറിച്ചും ഫുട്പാത്ത് പാർക്കിങ് മൂലമുണ്ടാകുന്ന അടിയന്തര വാഹനങ്ങൾക്ക് സ്ഥലമില്ലായ്മയെക്കുറിച്ചും പൊതുജനങ്ങളുടെ പരാതികളെത്തുടർന്നാണ് നടപടി.
ട്രാഫിക്, പാർക്കിങ് ബൈലോ അവലോകനത്തിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ കൗൺസിൽ ആദ്യം മാറ്റം നിർദ്ദേശിക്കുകയും പിന്നീട് ഈ ആശയത്തെക്കുറിച്ച് പൊതുജനാഭിപ്രായം ശേഖരിച്ചതിനും ശേഷമാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
പുതിയ നിയമം നടപ്പിലാകുന്നതോടെ 2005 ലെ കൗൺസിൽ തീരുമാനം റദ്ദാക്കും. അതായത് വെല്ലിങ്ടണിലെ മധ്യനഗരത്തിലും സബർബൻ കേന്ദ്രങ്ങളിലും ഒഴികെ എവിടെയെങ്കിലും ഫുട്പാത്ത് പാർക്കിങ് അനുവദിച്ച് നല്കുന്നതായിരുന്നു നിയമം. കുറഞ്ഞത് ഒരു മീറ്റർ ഫുട്പാത്ത് സ്ഥലം അവശേഷിക്കണം എന്ന് മാത്രം.
ഇടുങ്ങിയ തെരുവുകളിൽ മാറ്റം നടപ്പാക്കാൻ വിവിധ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെന്നും കൗൺസിലർമാർ പറയുന്നു.മഞ്ഞ നോ-പാർക്കിങ് ലൈനുകൾ പെയിന്റ് ചെയ്യുക, ഒരു വശത്ത് മാത്രം പാർക്കിങ് അനുവദിക്കുക, അല്ലെങ്കിൽ അവയെ വൺവേ ആക്കുക എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
പുതിയ ബൈലോയിൽ പരസ്യ ആവശ്യങ്ങൾക്കായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതും കൗൺസിലിന് ഒരാഴ്ചയിലേറെയായി തെരുവിൽ കിടക്കുന്ന ബോട്ടുകളും കാരവാനുകളും ട്രെയിലറുകളും പോലുള്ള മോട്ടോർ ഇല്ലാത്ത വാഹനങ്ങൾ നീക്കംചെയ്യുന്നത് എളുപ്പമാക്കുന്നതുൾപ്പെടെ നിരവധി മാറ്റങ്ങൾ ഉൾപ്പെടുന്നു
കൂടാത എലൻഡ് ബേ, ലിയാൽ ബേ തുടങ്ങിയ ബീച്ചുകളിൽ ഡ്രൈവിങ്, റൈഡിങ്, അല്ലെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നിവ നിരോധിക്കാനും കൗൺസിൽ നിർദ്ദേശിക്കുന്നു.