റ്റവും വലിയ പ്രൊഫഷണൽ ഗ്രൂപ്പ് ഹെൽത്ത് കെയർ വർക്കർമാരാണെങ്കിലും, സിംഗപ്പൂരിൽ ഇപ്പോഴും വേണ്ടത്ര നഴ്‌സുമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.കഴിഞ്ഞ വർഷം അവസാനം വരെ, സിംഗപ്പൂർ നഴ്‌സിങ് ബോർഡിൽ 42,000 ൽ അധികം നഴ്‌സുമാർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നഴ്‌സിങ് ജോലികളിൽ പിഎംഇടി (പ്രൊഫഷണൽ, മാനേജർ, എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ) തസ്തികകളിലേക്കാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് മാനവശേഷി മന്ത്രാലയത്തിന്റെ 2020 ലെ തൊഴിൽ ഒഴിവുകളെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നികത്തപ്പെടാത്ത ഏറ്റവും വലിയ ഒഴിവുകളായിരുന്നു ഈ ജോലികളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രായമാകുന്ന ജനസംഖ്യയും കോവിഡ് രോഗവുംകാരണം കൂടുതൽ നഴ്‌സുമാർക്ക് ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ.കൂടാതെ വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കുള്ള അനുമതികൾ ഫിലിപ്പീൻസ് അടുത്തിടെ നിർത്തിവച്ചതോടെ, ക്ഷാമം രൂക്ഷമാകാം. സിംഗപ്പൂരിലെ മൊത്തം നഴ്‌സിങ് തൊഴിലാളികളിൽ മൂന്നിലൊന്ന് വിദേശ നഴ്‌സുമാരാണ്.

2030 ആകുമ്പോഴേക്കും രോഗികൾക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ കഴിയുന്ന 700 വരെ നൂതന പ്രാക്ടീസ് നഴ്സുമാരെ (APN) സിംഗപ്പൂർ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.