- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് കേരള എക്യൂമിനിക്കൽ കൺവൻഷൻ-ഓഗസ്റ്റ് 6 മുതൽ 8വരെ
ഗാർലന്റ്(ഡാളസ്): കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 24-ാമത് സംയുക്ത സുവിശേഷ കൺവൻഷൻ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 6 മുതൽ 8 വരെ സി.എസ്‌ഐ. കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിലാണ് കൺവൻഷൻ. സൂം പ്ലാറ്റ് ഫോമിലൂടേയും കൺവൻഷനിൽ തൽസമയം പങ്കെടുക്കാവുന്നതാണ്.
ഓഗസ്റ്റ് 6, 7 തീയ്യതികളിൽ വൈകീട്ട് 6.30 മുതൽ 9.വരെയും ഓഗസ്റ്റ് 8ന് വൈകീട്ട് 6നുമാണ് കൺവൻഷൻ ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.ന്യൂയോർക്ക് ഹഡ് സൺവാലി സി.എസ്‌ഐ. കോൺഗ്രഗേഷൻ വികാരി റവ.ജോബി വർഗീസ് ജോയിയാണ് കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുന്നത്.
ഡാളസിലെ 21 ക്രിസ്ത്യൻ ചർച്ചുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങൾ ക്വയർ ലീഡർ ജോൺ തോമസിന്റെ(കുഞ്ഞു) നേതൃത്വത്തിൽ നടത്തുന്ന ഗാനശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുക.
ജാതിമതഭേദമെന്യേ ഏവരേയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നതായി കെ.ഇ.സി.എഫ്. റവ.ജിജോ അബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ. ജേക്കബ് ക്രിസ്റ്റി, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.
സൂം മീറ്റിങ് ഐ.ഡി:-861-7466 9218
പാസ്‌കോഡ്-631 348
കൂടുതൽ വിവരങ്ങൾക്ക് റവ.ജിജോ അബ്രഹാം-214 44 0057
അലക്സ് അലക്സാണ്ടർ: 214 289 919