ഡാളസ് :പ്ലാനൊ സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ വെരി:റവ.രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പായിക്കു ഓഗസ്‌റ് ഒന്നു ഞായറാഴ്ച വി:കുർബ്ബാനക്കുശേഷം ചേർന്ന സമ്മേളനത്തിൽ ഊഷ്മള സ്വീകരണം നൽകി.

സമ്മേളനത്തിൽ റവ. ഫാ. ബിനു മാത്യു അദ്ധ്യക്ഷത വഹിച്ചു . ഇടവക ട്രസ്റ്റി രാജു ഫിലിപ്പ് ബൊക്കെ നൽകി അച്ചനെ സ്വീകരിച്ചു സെക്രട്ടറി തോമസ്സ് രാജൻ അച്ചന്റെ ഡാലസ്സിലെ പൂർവ്വകാല സേവനങ്ങളെ അനുസ്മരിച്ചു.രാജു എം ദാനിയേൽ അച്ചൻ കോർ എപ്പിസ്‌കോപ്പാ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായി പ്ലാനൊ സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ വികാരിയായി നിയമിക്കപെട്ടതിൽ അഭിമാനിക്കുന്നുവെന്നും സെക്രട്ടറി അനുമോദന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി .

പൗരോഹിത്യ പാരമ്പര്യമുള്ള വടുതല കുടുബത്തിലെ മേലേതിൽ ശ്രീ വി ജി ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായാണ് അച്ചന്റെ ജനനം.തുമ്പമൺ ഏറം (മാത്തൂർ) സെ. ജോർജ് ഇടവകാഗം ആയ രാജു എം ദാനിയേൽ അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയിൽ നിന്ന് 1984 ൽ ശെമ്മാശ പട്ടവും, അഭിവന്ദ്യ ഫീലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയിൽ നിന്നും 1986 ൽ കശ്ശീശ്ശ പട്ടവും സ്വീകരിച്ചു.

തുമ്പമൺ ഭദ്രാസനത്തിലെ തുമ്പമൺ സെ. മേരീസ് കത്തിഡ്രൽ, ഉളനാട് സെ. ജോൺസ്, കുരിലയ്യം സെ. ജോൺസ്, മല്ലശ്ശേരി സെ. മേരീസ്, വയലത്തല മാർ സേവേറിയോസ്, നാറാംണംമുഴി സെ. ജോർജ് എന്നി ഇടവകളിൽ ശുശ്രുഷിച്ചു. ഉളനാട് സെ. ജോൺസ് പള്ളി, വയലത്തല മാർ സേവേറിയോസ് സ്ലീബാ പള്ളി എന്നി ഇടവകളുടെ വി.മൂറോൻ കൂദാശ സമയങ്ങളിൽ ഇടവക വികാരി ആയിരുന്നു. തുമ്പമൺ സെ.മേരീസ്, മല്ലശേരി സെ.മേരീസ് എന്നി ദേവാലയങ്ങളുടെ ഓഡിറ്റോറിയം പണി പുർത്തികരിച്ചു കുദാശ ചെയ്യുന്നതിന് നേതൃത്വം നൽകി.

ഭാഗ്യസ്മരണാർഹനായ യൗസേബിയോസ് തിരുമേനിയുടെ സെക്രട്ടറി, തുമ്പമൺ ഭദ്രാസന ബാല സമാജം വൈസ് പ്രസിഡന്റ്, തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം, തുമ്പമൺ ഭദ്രാസന സെക്രട്ടറി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗവേണിംങ്ങ് ബോർഡ് അംഗം, എം ഓ സി കോളേജസ് ഗവേണിംങ്ങ് ബോർഡ് അംഗം, തിരുവിതാംകോട് തീർത്ഥാടന കേന്ദ്രം ഭരണസമിതി അംഗം തുടങ്ങി മലങ്കര സഭയുടെ വിവിധ സമിതികളിൽ പ്രവർത്തിച്ചിരുന്നു.

1995 മുതൽ അമേരിക്കൻ ഭദ്രാസനത്തിൽ സേവനം അനുഷ്ടിക്കുന്നു. ഡാളസ് സെ. ഗ്രീഗോറീയോസ്, സെ. മേരീസ്. ഷിക്കാഗോ സെന്റ് ഗ്രീഗോറിയോസ് .എന്നി ഇടവകളിൽ വികാരിയായിരുന്നു

ഡാളസ് സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ഓഡിറ്റോറിയം പണി പുർത്തികരിച്ച് കൂദാശ ചെയ്തത് അച്ചൻ വികാരിയായി ഇരുന്ന സമയത്താണ്.

അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം, മലങ്കര സഭ മനേജിംങ്ങ് കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. കുടാതെ ഡാളസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ്, ക്ലർജി സെക്രട്ടറി, സൗത്തവെസ്റ് ഡിയോസിഷ്യൻ ഫസ്റ്റ് ഫോക്കസ് ഡയറക്ടർ തുടങ്ങി പല സാമുഹ്യ സാമുദായിക നേതൃ നിരയിലും അച്ചൻ പ്രവർത്തിക്കുന്നു.

ഭാഗ്യസ്മ്രരണാർഹനായ ദാനിയേൽ മാർ പിലക്സിനോസ് തിരുമേനി രാജു അച്ചന്റെ പിതൃസഹോദരനും, ബാംഗ്ളൂർ ഭദ്രാസന മെത്രാപ്പൊലീത്താ അഭി. ഡോ. ഏബ്രഹാം മാർ സെറാഫ്രിം തിരുമേനി സഹോദര പുത്രനും അണ്.

തിരുമുറ്റം സെ.മേരീസ് ഇടവകയിൽ പെട്ട കാട്ടുർ മഠത്തിലേത്ത് എം സി മാത്യുവിന്റെ മകൾ സാലിയാണ് ഭാര്യ. ലിജീൻ ഹന്നാ, ജുവൽ ദാനിയേൽ, അഖിൽ മാത്യു എന്നിവർ മക്കളും, മേപ്രാൽ റവ ഫാ ഷോൺ പുതിയോട്ട് (യു എസ് എ) മരുമകനും, ബാബു ദാനിയേൽ, പപ്പച്ചൻ ദാനിയേൽ, ജോർജ് ദാനിയേൽ, സൂസമ്മ എന്നിവർ സഹോരങ്ങളും, മത്തായി വി തോമസ് (തമ്പി ഉഴത്തിൽ (ഷിക്കാഗോ) സഹോദരി ഭർത്താവും, റെവ ഫാ ജോൺ മാത്യു (യു സ് എ) ഭാര്യ സഹോദരനുമാണെന്ന് സെക്രട്ടറി തോമസ് രാജൻ അനുസ്മരിച്ചു .

അജയ് ജോ (acolytes),ക്രിസ്റ്റെൻ മാത്യു (Sunday School, MGOCSM & Choir) അനു രാജൻ (MMVS) സൂസൻ ചുമ്മാർ (OCYM) എന്നിവർ കോർ എപ്പി സ്‌കോപാകു അനുമോദനം അർപ്പിച്ചു സംസാരിച്ചു .

അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ഇടവക നൽകിയ സ്വീകരണത്തിനും അനുമോദനങ്ങൾക്കും നന്ദി പറഞ്ഞു ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു..പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു