ലയാള സിനിമാ പ്രേമികളുടെ പ്രിയപ്പട്ട പെപ്പ വിവാഹിതനാകുന്നു. അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസാണ് സിനിമാക്കാർക്കിടയിൽ പെപ്പ എന്ന പേരിൽ ശ്രദ്ധേയനായത്. ഞായറാഴ്ചയാണ് പെപ്പയുടെ വിവാഹം. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. സ്‌കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു പെപ്പയും അനീഷയും. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ.

ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയിൽ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് ആന്റണിയുടെ സിനിമാ പ്രവേശം. പെപ്പെ എന്ന ചെല്ലപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ആന്റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിന് തയ്യാറെടുക്കുകയാണ്.

ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ മറ്റു പ്രോജക്ടുകൾ.