ന്യൂഡൽഹി:പാലക്കാട് ഡിവിഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌നിരക്ക് കൂട്ടി റെയിൽവേ. ഇന്നു മുതൽ ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തി. കഴിഞ്ഞ ദിവസം ഇത് 10 രൂപയാക്കി കുറച്ചിരുന്നു. അനാവശ്യ തിരക്കു കുറയ്ക്കുക ലക്ഷ്യമിട്ടാണു നിരക്ക് വർധിപ്പിച്ചത്. ഒക്ടോബർ 31 വരെ പ്രാബല്യമുണ്ട്.

തിരുവനന്തപുരം ഡിവിഷനിൽ ഇപ്പോഴും പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടില്ല. പാലക്കാട് ഡിവിഷനിൽ മാത്രമാണു ടിക്കറ്റ് വിൽപനയുള്ളത്.