- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിസ്ഥലത്തും സ്‌കൂളിലുമടക്കം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി ഗ്രീൻ പാസിനെ മാറ്റാൻ ഇറ്റലി; നാളെ മുതൽ റസ്റ്റോറന്റുകളിലടക്കം പ്രവേശനത്തിന് ഗ്രീൻ പാസ് നിർബന്ധം; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ
വെള്ളിയാഴ്‌ച്ച മുതൽ രാജ്യത്തെ സാംസ്‌കാരിക, വിനോദ വേദികളിലേക്ക് പ്രവേശിക്കുന്നതിന് ഇറ്റലി 'ഗ്രീൻ പാസ്' ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് പിന്നാലെ ജോലിസ്ഥലത്തും സ്‌കൂളിലുമടക്കം ദൈനംദിന ജീവിതത്തിന്റെ അനിവാര്യമായ ഒരു ഭാഗമാക്കി ഗ്രീൻ പാസ് മാറ്റാനും സർക്കാർ പദ്ധതിയിടുന്നതായി സൂചന.
ഓഗസ്റ്റിൽ 'ഗ്രീൻ പാസ്' ഹെൽത്ത് സർട്ടിഫിക്കറ്റ് ഉപയോഗം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾക്കായി ഇറ്റാലിയൻ സർക്കാർ മന്ത്രിമാർ ചൊവ്വാഴ്ച യോഗം ചേർ്ന്നിരുന്നു.മ്യൂസിയങ്ങൾ, തിയേറ്ററുകൾ, സിനിമാശാലകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, ജിമ്മുകൾ, ബാറുകളിലും റെസ്റ്റോറന്റുകളിലും ഇൻഡോർ സീറ്റിങ് ഏരിയകൾ എന്നിവയുൾപ്പെടെയുള്ള വേദികളിലേക്കുള്ള പ്രവേശനം നാളെ മുതൽ ഹെൽത്ത് പാസ് ഉപയേഗിച്ച് മാത്രം ആയിരിക്കും.
ഗ്രീൻ പാസ് നിബന്ധനകൾ ലംഘിച്ചാൽ 400 മുതൽ 1000 യൂറോവരെ പിഴ ചുമത്തും.നിയമലംഘനം ഒന്നിലേറെ തവണ ആവർത്തിച്ചാൽ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും ഉത്തരവിൽ പറയുന്നു.എന്നാൽ ഇത് വരെ ഔട്ട്‌ഡോർ ടേബിളുകളിൽ ഭക്ഷണം കഴിക്കുന്നതിനോ ബാറിൽ നിൽക്കുന്നതിനോ പാസ് വേണ്ട. പൊതുഗതാഗത സംവിധാനങ്ങളിലോ ആഭ്യന്തര വിമാന സർവീസുകളിലോ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടില്ല.ഈ മേഖലകളിലേക്കും പാസ് പരിഗണിക്കുകയാണ്.ജോലിസ്ഥലങ്ങളിലും സ്‌കൂളുകളിലും പാസ് ഒരു ആവശ്യകത ആക്കണോ എന്നതിനെ കുറിച്ചുള്ള ചർച്ചകളും ഇപ്പോഴും നടക്കുന്നുണ്ട്.12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പാസ് ബാധകമല്ല.
അതേസമയം, ഗ്രീൻ പാസിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.ഗ്രീൻപാസ് നിർദ്ദേശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനുപേർ ഓരോദിവസവും തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തുന്നുണ്ട്.