നേഡിയൻ ബോർഡർ സർവീസ് ഏജൻസി തൊഴിലാളികൾ വെള്ളിയാഴ്ച രാജ്യത്തുടനീളം സമരം പ്രഖ്യാപിച്ചതോടെ അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും നീണ്ട നിരകളും നീണ്ട കാലതാമസവും യാത്രക്കാർക്ക് പ്രതീക്ഷിക്കാം. കാനഡയിലെ പബ്ലിക് സർവീസ് അലയൻസ്, തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ യൂണിയൻ ചൊവ്വാഴ്ച സർക്കാരിന് പണിമുടക്ക് നോട്ടീസ് നല്കി.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് മുമ്പായി ഒരു കരാറിൽ എത്താനായില്ലെങ്കിൽ, കനേഡിയൻ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, വാണിജ്യ കപ്പൽ തുറമുഖങ്ങൾ, തപാൽ സൗകര്യങ്ങൾ, ആസ്ഥാനങ്ങൾ എ്്ന്നിവയെല്ലാം തടസ്സപ്പെടുന്ന രീതിയിൽ ജോലിയിൽ നിന്ന് വിട്ട് നില്ക്കുമെന്നാണ് ഇവര് അറിയിച്ചിരിക്കുന്നത്.

വാക്സിനേഷൻ പൂർണമായും സ്വീകരിച്ച യുഎസ് പൗരന്മാരെയും സ്ഥിര താമസക്കാരെയും ഓഗസ്റ്റ് 9 മുതൽ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച സമരം ഏറെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.8,500 ലധികം കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ജീവനക്കാരെ പ്രതിനിധീകരിക്കുന്ന രണ്ട് യൂണിയനുകൾ അവരുടെ ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തൊഴിലാളികൾ മൂന്നുവർഷമായി കരാർ ഇല്ലാതെ ജോലി നോക്കുകയാണെന്നും യൂണിയനും മാനേജുമെന്റും തമ്ിലുള്ള ചർച്ചകളിൽ തീരുമാനമാകാത്തതുമാണ് സമരം നടത്താൻ കാരണം. 2018 ജൂൺ മുതൽ കരാർ ഇല്ലാത്ത യൂണിയൻ അംഗങ്ങളിൽ - വിമാനത്താവളങ്ങളിലെ അതിർത്തി സേവന ഉദ്യോഗസ്ഥർ, ലാൻഡ് എൻട്രി പോയിന്റുകൾ, മറൈൻ പോർട്ടുകൾ, വാണിജ്യ തുറമുഖങ്ങൾ, ഉൾനാടൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ, ഇന്റലിജൻസ് ഓഫീസർമാർ, അന്വേഷകർ, ട്രേഡ് ഓഫീസർമാർ, ഹിയറിങ് ഓഫീസർമാർ, എന്നിവർ ഉൾപ്പെടും.പ്രധാനമായും കാനഡയിലെ മറ്റ് നിയമപാലകരോടുള്ള ശമ്പള തുല്യത; മികച്ച സംരക്ഷണം എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യം