- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിന് ശേഷം റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി ജി ആർ അനിൽ; ഇത് സ്‌പെഷ്യൽ കിറ്റെന്നും വിശദീകരണം
തിരുവനന്തപുരം: ഓണത്തിന് ശേഷം റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി ജി ആർ അനിൽ. ജൂലൈയിൽ ഭക്ഷ്യകിറ്റ് നൽകിയിട്ടില്ല. അതിന് സർക്കാർ തീരുമാനം എടുത്തിരുന്നില്ല. ഓണക്കിറ്റിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ കിറ്റാണ് പകരം നൽകുന്നതെന്നും മന്ത്രി അനിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഭക്ഷ്യവകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കിറ്റിനുള്ള പണം കണ്ടെത്തിയിരുന്നത്. കിറ്റ് വിതരണം ചെയ്ത റേഷൻ കടയുടമകൾക്ക് 2020 മുതലുള്ള കമ്മളഷൻ തുക കുടിശ്ശികയാണെന്നും ജി ആർ അനിൽ സഭയിൽ പറഞ്ഞു.
Next Story