- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ വീണ്ടും ലോക് ഡൗൺ പരിഗണനയിൽ;ഹണ്ടർ മേഖലയും ലോക്ക്ഡൗണിൽ; ന്യൂ സൗത്ത് വെയിൽസിലെ പ്രതിദിന കോവിഡ് ബാധ പുതിയ റെക്കോർഡിലേക്ക്
മെൽബണിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആറാമത്തെ ലോക്ക്ഡൗൺ പരിഗണിക്കുന്നതായി വിക്ടോറിയൻ സർക്കാർ അറിയിച്ചു.മറ്റൊരു ലോക്ക്ഡൗൺ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മീറ്റിംഗുകൾ നടത്തുമെന്ന് വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.
സംസ്ഥാനത്ത് ആറോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെവൈറസ് പടരാതിരിക്കാൻ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ ആവശ്യമാണോ എന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പരിഗണിക്കുകയാണ്.
അതേപൊല ന്യൂസൗത്ത് വെയൽസിൽ പുതിയതായി 262 പേർക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്.ഡെൽറ്റവൈറസ് ബാധ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്.അഞ്ചു പേർ കൂടി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതായും പ്രീമിയർ സ്ഥിരീകരിച്ചു. 60 വയസിനു മേൽ പ്രായമുള്ളവരാണ് എല്ലാവരും.ഇതോടെ ഡെൽറ്റ വൈറസ് മൂലം സംസ്ഥാനത്തെ ആകെ മരണം 21 ആയി ഉയർന്നിട്ടുണ്ട്.
ഹണ്ടർ, അപ്പർ ഹണ്ടർ മേഖലകളിൽ വൈറസിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ, ഈ മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ ഹണ്ടർ വാലി മേഖലയിൽ ലോക്ക്ഡൗൺ നടപ്പിൽവരും.ന്യൂകാസിൽ, ലേക്ക് മക്വാറീ, മെയ്റ്റ്‌ലാന്റ്, പോർട്ട് സ്റ്റീഫൻസ്, സെസ്‌നോക്ക്, ഡംഗോംഗ്, സിംഗിൾട്ടൻ, മസ്വെൽബ്രൂക്ക് എന്നീ കൗൺസിൽ പരിധികളിലാണ് ലോക്ക്ഡൗൺ.അടുത്ത വ്യാഴാഴ്ച വരെയാണ് ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.