- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് അയർലന്റിൽ ഉടനീളം യെല്ലോ വാണിങ്; കനത്ത കൊടുങ്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; യാത്രക്കിറങ്ങുന്നവർക്കും മുന്നറിയിപ്പ്
മെറ്റ് ഐറാൻ വ്യാഴാഴ്ച രാജ്യമെമ്പാടും യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ്. കനത്ത കൊടുങ്കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉള്ളതിനാൽ ആണ് കാലാവസ്ഥാ വിഭാഗം അയർലണ്ടിലുടനീളം യെല്ലോ വാണിങ് നൽകിയത്. മഴയ്ക്കും കാറ്റിനുമൊപ്പം പല പ്രദേശങ്ങളിലും ഇടിമിന്നലിനും, ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഇത് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും, ഡ്രൈവിങ് ദുഷ്‌കരമാക്കുകയും ചെയ്യും. ഇന്ന് രാവിലെ 6 മണിമുതൽ വൈകിട്ട് 7 മണി വരെയാണ് യെല്ലോ വാണിങ് നിലവിലുള്ളത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും മറ്റും നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത മുന്നിൽക്കാണുമ്പോഴാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് പുറത്തിറക്കാറുള്ളത്.
ഈ ദിവസങ്ങളിൽ യാത്രയ്ക്കും മറ്റും ഇറങ്ങുന്നവർ തങ്ങളുടെ പ്രദേശത്ത് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ഒഴിവാക്കാൻ പറ്റുന്ന യാത്രകളാണെങ്കിൽ മാറ്റിവയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.വടക്കൻ അയർലണ്ടിലും യെല്ലോ വായെല്ലോ വാണിങ്ണിങ് നിലനിൽക്കുന്നതായി യു.കെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.