കൊച്ചി :  കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ചോളമണ്ഡലം ഫിനാൻസിന്റെ പാലാരിവട്ടത്തുള്ള റീജണൽ ഓഫീസിന് മുന്നിലാണ് ഉപരോധ സമരം നടത്തിയത്. രണ്ട് വർഷക്കാലത്തേയ്ക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കാതെ വായ്പാ തിരച്ചടവിന്റെ പേരിൽ വാഹന ഉടമകളുടെ വീടുകളിൽ കളക്ഷൻ ഏജന്റുമാർ എന്ന വ്യാജേന ഗുണ്ടകളെ അയച്ച് ഭീക്ഷണിപ്പെടുത്തുന്നതിനെതിരെയായിരുന്നു സമരം. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നുള്ള വാഹന ഉടമകൾ പങ്കെടുത്ത ഉപരോധസമരം സി സി ഒ എ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി എസ് പ്രശാന്തൻ, ട്രഷറർ ഐ.സിഐവർ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അജയൻ, തിരുവനന്തപുരം,കോട്ടയം,എറണാകുളം,തൃശ്ശൂർ ജില്ലാ പ്രസിഡന്റുമാരായ അഭിലാഷ് രാജൻ, രാജു വട്ടച്ചാനിക്കൽ, അഡ്വ.എ.ജെ.റിയാസ്, കിഷോർ , കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലാ സെക്രട്ടറിമാരായ അർഷാദ്, എസ്.സുഭാഷ് , പി.എ അനൂപ്, എറണാകുളം ജില്ലാ വർക്കിങ് പ്രസിഡന്റ് എ.ജെ.റിജാസ്, ട്രഷറർ ജിജോ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ ആനുകൂല്യങ്ങളും അനുവദിച്ചുതരുവാൻ ചോളമണ്ഡലം ഫിനാൻസ് തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ അറിയിച്ചു.