കുവൈത്ത് സിറ്റി:കേരളത്തിൽ സ്ത്രീകൾക്ക് നേരെ നിരന്തരം അക്രമങ്ങലുണ്ടാവുകയും നിരവധി പേർ ആത്മഹത്യ ചെയ്യുകയും ചെയ്ത സമകാലിക സാഹചര്യത്തിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പൈൻ സമാപിച്ചു . വനിതാ ക്ഷേമ വകുപ്പിന് കീഴിൽ സ്ത്രീസുരക്ഷ ഉണരാം കരുത്തോടെ എന്ന തലക്കെട്ടിൽ ജൂലൈ 21 മുതൽ 31 വരെയാണ് സംഘടിപ്പിച്ചത് .

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ കുടുംബത്തിനും ചുറ്റുപാടിനും സമൂഹത്തിനും വലിയ ദൗത്യം നിർവഹിക്കാനുണ്ടെന്നും നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചു വനിതകൾ . ബോധവതികളാവേണ്ടതുണ്ടെന്നും സമാപന സമ്മേളനത്തിൽ സംസാരിച്ച . സാമൂഹിക പ്രവർത്തക ഡോ.ഷമീന അഭിപ്രായപ്പെട്ടു.കുടുംബത്തിൽനിന്ന് സംരക്ഷണവും പ്രശ്‌നപരിഹാരത്തിനുള്ള ആദ്യ ശ്രമവും ഉണ്ടായാൽ മാത്രമേ അതിനോട് തുടർച്ചയായി നിയമനടപടികളുമായി മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് സാധിക്കുകയുള്ളൂ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുപറയാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്‌നം അത് കൃത്യമായി നടപ്പിലാക്കാൻ ആർജ്ജവമില്ലാത്തതാണ് പ്രശ്‌നമെന്നും ഡോ.ഷമീന അഭിപ്രായപ്പെട്ടു.

ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഫെമിനിസ്റ്റുകളുടെ പ്ലാറ്റ്‌ഫോം തികച്ചും വ്യാജമാണെന്നും. അതിൽ ഒരു സത്യസന്ധതയും ഇല്ല എന്നൂം സ്ത്രീകൾ പരാതികൾ ഉന്നയിക്കുമ്പോൾ അതിലെല്ലാം അതിഭീകരമായി രാഷ്ട്രീയം കടന്നുവരുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ നിലവിൽ ഉള്ളതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി അഭിപ്രായപ്പെട്ടു.

സ്ത്രീകൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതികരിക്കാൻ സ്ത്രീകൾ മുന്നോട്ടുവരാൻ വിമുഖത കാണിക്കരുതെന്നും, ഏതു പ്രതിസന്ധികളെ തരണം ചെയ്തു നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് മുന്നോട്ടു പോകാൻ ആർജ്ജവം ഉണ്ടാകണമെന്നും സി.എ.എ വിരുദ്ധ സമര നായികയും ഫ്രട്ടേണിറ്റി മൂവ്‌മെന്റ് അഖിലേന്ത്യ സെക്രട്ടറിയുമായ ആയിഷ റെന്ന പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ധീൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചൂ. , വനിതാ വകുപ്പ് കൺവീനർ സിമി അക്‌ബർ മോഡരേറ്റർ ആയിരുന്നു

ക്യാമ്പയിനോടനുബന്ധിച്ച് സ്ത്രീസുരക്ഷ : നിയമവും നിലപാടും എന്ന വിഷയത്തിൽ ക്ലബ് ഹൗസ് ചർച്ചയും സംഘടിപ്പിച്ചിരുന്നു.വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജനീന ഇർഷാദ് , സെക്രെട്ടറിമാരായ മിനി വേണുഗോപാൽ , അസൂറ ടീച്ചർ , സാമൂഹിക പ്രവർത്തക ആഭ മുരളീധരൻ , മെഹബൂബ അനീസ് എന്നിവർ സംബന്ധിച്ചു .
വെൽഫെയർ കേരള കുവൈത്ത് ഫേസ്‌ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്ത സമാപന സമ്മേളനത്തിനു അംജദ് കോക്കൂർ സാങ്കേതിക സംവിധാനം നിർവ്വഹിച്ചു.