അബുദാബി: അബുദാബിയിൽ മൂവിങ് പെർമിറ്റില്ലാതെ രാത്രി പുറത്തിറങ്ങിയാൽ പണി കിട്ടും. അണുനശീകരണ ക്യാംപെയ്ൻ നടക്കുന്നതിനാൽ മൂവിങ് പെർമിറ്റില്ലാതെ രാത്രി 12 മുതൽ പുലർച്ചെ 5 വരെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ഈടാക്കാനാണ് നീക്കം.

മരുന്ന്, ഭക്ഷണം തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കു പോകുന്നവർ പൊലീസിന്റെ വെബ്‌സൈറ്റിൽനിന്ന് അനുമതി എടുത്തിരിക്കണം.ഈ സമയങ്ങളിൽ പൊതുഗതാഗത സേവനവും ഉണ്ടാകില്ല. വിവരങ്ങൾക്ക് 800 3333.