- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ട ഇളവുകൾ നാളെ മുതൽ; പുതിയ ഇളവുകൾ അറിയാം
ദോഹ:ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‌നീക്കുന്നതിന്റെ മൂന്നാം ഘട്ട ഇളവുകള്പരിഷ്‌കരിച്ച് മന്ത്രിസഭ. പുതിയ ഇളവുകൾവെള്ളിയാഴ്ച മുതൽ പ്രാബല്യത്തില്‌വരും.സര്ക്കാര് മേഖലയിലെ ജീവനക്കാര്80ശതമാനത്തില് താഴെ ഓഫീസുകളില്‌ജോലി ചെയ്യാം. ബാക്കിയുള്ളവര്ക്ക് വര്ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം. സൈനിക, സുരക്ഷ, ആരോഗ്യ മേഖലകള്ക്ക് നിയമം ബാധകമല്ല.സ്വകാര്യ മേഖലയിലെ ജീവനക്കാര്80 ശതമാനം താഴെ ഓഫീസുകളില്‌ജോലി ചെയ്യാം. ബാക്കിയുള്ളവര്ക്ക് വര്ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.
ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറിലും ഇൻഡോറിലും 50 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറിൽ 30 ശതമാനം പേർക്കും ഇൻഡോറിൽ 20 ശതമാനം പേർക്കും ഭക്ഷണം കഴിക്കാം. ഇൻഡോറിൽ ഭക്ഷണം കഴിക്കുന്നവർ പൂർണമായും വാകിസനെടുത്തിരിക്കണം. കുടുംബത്തോടൊപ്പം വരുന്ന കുട്ടികളെ മാത്രമേ ഇൻഡോറിൽ അനുവദിക്കൂ.
ബ്യൂട്ടി സലൂണുകളും ബാർബർ ഷോപ്പുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തരിക്കണം. സലൂണുകളിൽ ഒരേ സമയം ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാവാൻ പാടില്ല.സിനിമാ തിയേറ്ററുകൾ 30 ശതമാനം ശേഷിയിൽപ്രവർത്തിക്കാം. തീയറ്ററിൽ ppകുട്ടികൾക്കും പ്രവേശിക്കാം. ചുരുങ്ങിയത് 75 ശതമാനം പേർ വാക്‌സിനെടുത്തവരായിരിക്കണം. കുട്ടികളെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ കണക്ക് കൂട്ടും.
ഹെൽത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ഉപഭോക്താക്കളും ജീവനക്കാരും വാക്സിനെടുത്തിരിക്കണം.
പരമ്പരാഗത മാർക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 50 ശതമാനം ശേഷിയിൽ.
സ്‌കൂളിൽ ഓൺലൈൻ, ഓഫ്ലൈൻ പഠനം സംവിധാനം തുടരും. ശേഷി 50 ശതമാനമായി വർധിപ്പിച്ചു.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 50 ശതമാനം ശേഷിയിൽ(പരിശീലകർ വാക്സിനെടുത്തിരിക്കണം). പരിശീലനത്തിനെത്തുന്നവരിൽ 75 ശതമാനം വാക്സിനെടുത്തിരിക്കണം.മെട്രോ ഉൾപ്പെടെ പൊതുഗതാഗതം 50 ശതമാനം ശേഷിയിൽ എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കും. യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങൾ അനുവദിക്കില്ല.
ഡ്രൈവിങ് സ്‌കൂളുകൾ 50 ശതമാനം ശേഷിയിൽ. ജീവനക്കാർ വാക്സിനെടുത്തിരിക്കണം പള്ളികളിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് പ്രവേശനം. ടോയിലറ്റ്, അംഗശുദ്ധി വരുത്താനുള്ള സംവിധാനവും പ്രവർത്തിക്കില്ല.
ഔട്ട്ഡോർ സ്വിമ്മിങ് പൂളുകൾ 50 ശതമാനം ശേഷിയിൽ. ഇൻഡോർ സ്വിമ്മിങ് പൂളുകളിൽ 30 ശതമാനം. ഉപഭോക്താക്കളിൽ 75 ശതമാനം പേർ വാക്സിനെടുത്തിരിക്കണം. കുട്ടികൾക്കും പ്രവേശനം. ഇവരെ വാക്സിനെടുക്കാത്തവരായി എണ്ണും. മൊത്തം ശേഷിയുടെ 25 ശതമാനത്തിൽ കൂടരുത്.അമ്യൂസ്മെന്റ് പാർക്കുകൾ, എന്റർടെയിന്മെന്റ് സോണുകൾ-തുറന്ന സ്ഥലങ്ങൾ 50 ശതമാനം ശേഷിയിൽ. ഇൻഡോറിൽ 30 ശതമാനം(75 ശതമാനം വാക്സിനെടുത്തവർ ആയിരിക്കണം). കുട്ടികളെ വാക്സിനെടുക്കാത്തവരുടെ കൂട്ടത്തിൽ എണ്ണും.
പാർക്കുകൾ, കോർണിങ്, ബീച്ചുകൾ: 20 പേരടങ്ങുന്ന സംഘങ്ങൾ. നേരത്തേ ഇത് 15 ആയിരുന്നു. അല്ലെങ്കിൽ ഒരേ കൂടുംബത്തിൽപ്പെട്ടവർ. സ്വകാര്യ ബീച്ചുകൾ ആകെ ശേഷിയുടെ 50 ശതമാനം പേർ മാത്രം.
ടീം സ്പോർട് ട്രെയ്നിങ്: ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മൽസരങ്ങൾക്കുള്ള പരിശീലനം. പുറത്ത് 35 പേരും അകത്ത് 15 പേരും മാത്രം. പരിശീലകർ വാക്സിനെടുത്തിരിക്കണം.
അന്താരാഷ്ട്ര, പ്രാദേശിക കായിക മൽസരങ്ങൾ: ഔട്ട്ഡോറിൽ 50 ശതമാനം കാണികളുമായി അനുമതി. കാണികളിൽ 75 ശതമാനം പേർ വാക്‌സിനെടുത്തിരിക്കണം. വാക്സിനെടുക്കാത്തവർ 24 മണിക്കൂറിനുള്ളിൽ എടുത്ത ആന്റിജൻ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കണം. ഇൻഡോറിൽ 30 ശതമാനം കാണികൾ. എല്ലാവരും വാക്സിനെടുത്തിരിക്കണം.
ഇവന്റുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ 50 ശതമാനം ശേഷിയിൽ നടത്താം(നേരത്തേ ഇത് 30 ശതമാനം ആയിരുന്നു). ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയം.
ലൈബ്രറികളിലും മ്യൂസിയങ്ങളിലും 75 ശതമാനം പേർ.ഷോപ്പിങ് സെന്ററുകൾ: 50 ശതമാനം ശേഷിയിൽ തുടരും. ഫുഡ് കോർട്ടുകൾ, മസ്ജിദുകൾ, ടോയ്‌ലറ്റുകൾ 30 ശതമാനം ശേഷിയിൽ.
ഹോൾസെയിൽ മാർക്കറ്റുകൾ: 50 ശതമാനം ശേഷിയിൽ. കൂട്ടികൾക്ക് പ്രവേശിക്കാം.നഴ്സറികളും ചൈൽഡ്കെയറും: 50 ശതമാനം ശേഷിയിൽ(വാക്സിനെടുത്ത ജീവനക്കാർ മാത്രം)ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും 50 ശതമാനം ശേഷിയിൽ. വാക്‌സിനെടുത്ത പരമാവധി 25 പേർ വരെ. മൂന്ന് പേർ വരെ വാക്‌സിനെടുക്കാത്തവർ ആവാം.
ബിസിനസ് മീറ്റിങുകളിൽ 15 പേർ. ഇതിൽ 5 പേർ വരെ വാക്‌സിനെടുക്കാത്തവർ ആവാം.ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സർവീസുകളിൽ വാക്സിനെടുത്ത ജീവനക്കാർക്ക് ഒന്നിലധികം വീടുകളിൽ ജോലി ചെയ്യാംവാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി നാലുപേർ മാത്രം. ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് ഇളവ്പുറത്തിറങ്ങുമ്പോൾ മാസ്‌ക്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുകയും വേണംബസ്സുകൾ പരമാവധി ശേഷിയുടെ പകുതി പേർ മാത്രം.
സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പൂർണ ശേഷിയിൽ പ്രവർത്തിക്കാം. ജീവനക്കാർ മുഴുവൻ വാക്സിനെടുത്തിരിക്കണം.
യാത്രക്കാരുടെ കാര്യത്തിൽ നിലവിലുള്ള നയം തുടരാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഈദ് അവധിആഘോഷങ്ങൾക്ക് ശേഷം ഖത്തിറിൽ കോവിഡ് നിരക്കിൽ നേരിയ വർദ്ധന കണ്ടു തുടങ്ങിയതോടെ നാലാം ഘട്ട ഇളവുകൾ പ്രഖ്യാപനം നീണ്ടുപോകുകയും മൂന്നാം ഘട്ടം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ മന്ത്രിസഭായോഗം പ്രഖ്യാപിച്ചത്.