മാനിൽ വിസ മാറ്റത്തിനുള്ള എൻ.ഒ.സി നിയമത്തിൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. മുഴുവൻ ഗവർണറേറ്റുകളിലെയും തൊഴിൽ മന്ത്രാലയം ഡയറക്ടർമാർക്ക് അണ്ടർ സെക്രട്ടറി അയച്ച സർക്കുലറിലാണ് തൊഴിൽ മാറുന്നതിനുള്ള വിസാ മാറ്റത്തിനായുള്ള എൻ.ഒ.സിയുടെ കാര്യത്തിൽ കൃത്യത വരുത്തിയത്. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

അഞ്ച് കാരണങ്ങൾ കൊണ്ട് വിദേശികൾക്ക് തൊഴിലുടമയുടെ അനുമുതി ഇല്ലാതെ പുതിയ വിസയിലേക്ക് മാറാൻ സാധിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലഹരണപ്പെടുകയോ തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കരാർ അവസാനിക്കുകയോ ചെയ്യുക.

തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്റെ രേഖകൾ തൊഴിലാളി ഹാജരാക്കണംതൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചുവിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക.കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി.

തൊഴിൽ കരാറിന്റെ കാലാവധി കഴിയുമ്പോൾ മുൻ തൊഴിലുടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ പുതിയ ജോലിയിലേക്ക് മാറാൻ ഒമാനിലെ പ്രവാസി തൊഴിലാളിക്ക് സാധിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.