- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം ദൃശ്യങ്ങൾ കാണിക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷം നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു; മൊബൈൽ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്തു: രാജ് കുന്ദ്രയ്‌ക്കെതിരെ യുവതിയുടെ മൊഴി
മുംബൈ: രാജ് കുന്ദ്ര തന്റെ നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. മോശം ദൃശ്യങ്ങൾ വിഡിയോയിൽ കാണിക്കില്ലെന്ന ഉറപ്പിൽ ഷൂട്ടിങ് നടത്തിയശേഷം തന്റെ നഗ്‌നചിത്രങ്ങളടക്കം പ്രദർശിപ്പിച്ചെന്നാണ് രാജ് കുന്ദ്രയ്‌ക്കെതിരെ യുവതി മൊഴി നൽകിയത്. നീലച്ചിത്രക്കേസിൽ അറസ്റ്റിലായ കുന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മൊബൈൽ ആപ്ലിക്കേഷനിലാണു വിഡിയോ അപ്ലോഡ് ചെയ്തത്.
വളരെ കുറഞ്ഞ പ്രതിഫലമാണു നൽകിയതെന്നും യുവതി ആരോപിച്ചു. അതിനിടെ, നീലച്ചിത്രക്കേസിൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജാമ്യാപേക്ഷയുമായി കുന്ദ്ര സെഷൻസ് കോടതിയെ സമീപിച്ചു. കേസ് 10 ലേക്കു മാറ്റി.
Next Story