കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം മരണപ്പെട്ട ഫൈസൽ വിന്നേഴ്‌സിന്റെ വിയോഗത്തിൽ അന്ത്യോപചാരമർപ്പിച്ച് കുവൈത്ത് പ്രവാസികൾ.ഹൃദ്യമായ പുഞ്ചിരിയുമായി ഏവരുടെയും മനസ്സ് കീഴടക്കുന്ന അദ്ദേഹത്തിന്റെ വിയോഗം തീർത്ത ഞെട്ടലിൽ നിന്നും പ്രവാസി സുഹൃത്തുക്കൾ ഇപ്പോഴും മുക്തരായിട്ടില്ല. വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച അനുശോചന സംഗമം വികാര നിര്ഭരമായിരുന്നു . വിവിധ മേഖലകളിൽ നിന്നും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു . ഫൈസലിന്റെ വിയോഗം ഉൾകൊള്ളാനാകാതെ ചടങ്ങിൽ സംസാരിച്ചവരിൽ പലർക്കും വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല.

ബിസിനസ് കലാ കായിക ജീവകാരുണ്യ മേഖലകളിലെല്ലാം ഫൈസൽ തീർത്ത സേവനങ്ങൾ ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. വലിയ സൗഹൃദ വലയത്തിനുടമയായ ഫൈസൽ വിന്നേർസ് വ്യത്യസ്ത മേഖലകളിൽ നടത്തിയ സേവനങ്ങൾ കണക്കിലാക്കുമ്പോൾ യഥാർത്ഥ വിജയിയായാണ് ഈ ലോകത്ത് നിന്നും വിട ചൊല്ലിയതെന്നും അനുശോചന സംഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

നാട്ടിൽ നിന്നും ഫൈസലിന്റെ സഹോദരൻ ഫുആദ് ,വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം,സിനിമ പിന്നണി ഗായിക ചന്ദ്രലേഖ,അബ്ദുല്ല കാദിരി, ഡോ. അമീർ ,സക്കീർ ഹുസൈൻ തുവ്വൂർ , ഫൈസൽ മഞ്ചേരി , ഒ.കെ റസാഖ് ,സത്താർ കുന്നിൽ ,നജീബ് വി എസ് , അഷ്റഫ് കാളത്തോട് , റഷീദ് തക്കാര , അബ്ദു റഹീം, ബഷീർ ബാത്ത , അസീസ് തിക്കോടി , ഷൗക്കത്ത് വളാഞ്ചേരി , മഹ്നാസ് മുസ്തഫ , സമീയുള്ള, കൃഷ്ണൻ കടലുണ്ടി , ശുക്കൂർ വണ്ടൂർ , ഫൈസൽ വടക്കേകാട് , അബു അൻഫാൽ , സലിം രാജ് , അലക്‌സ് മാത്യു , വർദ അൻവർ, ലായിക് അഹമ്മദ് , അഷ്‌ക്കർ മാളിയേക്കൽ, വിനോദ് പെരേര , റസീന മുഹിയുദ്ധീൻ ,അനിയൻ കുഞ്ഞ് , ഖലീലു റഹ്‌മാൻ എന്നിവർ സംസാരിച്ചു
വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അൻവർഷാജി ഏകോപനം നിർവ്വഹിച്ചു. ജനറൽ സെക്രെട്ടറിമാരായ റഫീഖ് ബാബു സ്വാഗതവും ഗിരീഷ് വയനാട് നന്ദിയും പറഞ്ഞു