- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട സ്ട്രിപ്പ്: പരിശോധന നടത്താൻ എം എൽ എ നിർദ്ദേശം നൽകി
പാലാ: നഗരത്തിൽ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം റമ്പിൾ സ്ട്രിപ്പ് മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സ്ട്രിപ്പ് സ്ഥാപിച്ചതിനു ശേഷം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുവെന്നു പരാതികൾ ഉയർന്നതിനെത്തുടർന്നാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. ട്രിപ്പ് സ്ഥാപിച്ച ശേഷം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നു സമീപത്തെ വ്യാപാരികളും നാട്ടുകാരും സ്ഥലം സന്ദർശിക്കാനെത്തിയ എം എൽ എ യെ ധരിപ്പിച്ചു. ട്രിപ്പിലൂടെ കടന്നുപോകുന്ന ' വാഹനങ്ങളുടെ പാർട്ട്‌സുകൾ അടർന്നുവീണത് കൂട്ടി വച്ചത് സമീപത്തെ കെട്ടിടത്തിലുള്ള ബിബിൻ തോമസ് എം എൽ എ യെ കാണിച്ചു. ട്രിപ്പു സംബന്ധിച്ച സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡ് യാത്രക്കാർ ശ്രദ്ധിക്കാത്ത വിധമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും നാട്ടുകാർ പരാതിപ്പെട്ടു
. മഞ്ഞ വരയാണെന്ന ധാരണയിൽ ട്രിപ്പിൽ കയറുന്ന ചെറിയ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിന്നാലെ വരുന്ന വാഹനം ഇടിച്ചാണ് പലപ്പോഴും അപകടം. അപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ സ്ഥാപിച്ച ട്രിപ്പ് ഇപ്പോൾ നിരന്തരം അപകടങ്ങൾക്കു ഇടയാക്കുകയാണെന്നാണ് പരാതി. നഗരത്തിലെ ഒരു വ്യാപാരി അടക്കം നിരവധി പേർക്കു ട്രിപ്പിലുണ്ടായ അപകടങ്ങളിൽ പരുക്ക് പറ്റിയിരുന്നു. രണ്ട് ലയർ ട്രിപ്പ് സ്ഥാപിച്ചു മഞ്ഞ പെയിന്റടിച്ചാണ് സ്ട്രിപ്പ് സ്ഥാപിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപ പ്രദേശങ്ങൾ പ്രകമ്പനം കൊള്ളുന്നത് നിത്യസംഭവമായി. റോഡ് സേഫ്റ്റി അഥോറിറ്റിയും നാറ്റ്പാകും ചേർന്നാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. മഹാറാണി ജംഗ്ഷനിലും ഒറ്റ ലയർ ട്രിപ്പ് സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ ഇനിയും കൂടുതൽ ട്രിപ്പുകൾ സ്ഥാപിക്കുമെന്നു അറിയുന്നു.
പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരിശോധന നടത്താൻ എം എൽ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. പരാതി ഉയർന്ന സ്ഥലത്തെ ട്രിപ്പിന്റെ എണ്ണം കുറക്കുന്നത് പരിശോധിക്കണമെന്നും അപകടാവസ്ഥ ഒഴിവാക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.