- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പള്ളിയിൽ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വർഷം തടവ്
സോമർസെറ്റ് (ന്യുജേഴ്‌സി) : സോമർസെറ്റ് കാത്തലിക് ദേവാലയത്തിലെ ദീർഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്‌നർ പാരിഷ് ഫണ്ടിൽ നിന്നും സ്വാകാര്യ അകൗണ്ടിലേക്ക് പണം മാറ്റിയ കേസിൽ 7 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചതായി ചർച്ച് അധികൃതർ ഓഗസ്റ്റ് 3 ചൊവാഴ്ച അറിയിച്ചു .
സോമർസെറ്റ് സെന്റ് മാത്തിയാസ് ചർച്ചിലെ പുരോഹിതൻ പള്ളി ഫണ്ടിൽ നിന്നും പേഴ്‌സണൽ അകൗണ്ടിലേക്ക് 517000 ഡോളർ മാറ്റിയതായി കോടതിയിൽ സമ്മതിച്ചു .
2018 ൽ മെറ്റുച്ചൻ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു .
27 വർഷമായി ഈ പള്ളിയിൽ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാൽ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു .
68 വയസ്സുള്ള പുരോഹിതൻ മെയ് മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . സോമർസെറ്റ് കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജ് പീറ്റർ ടോമ്പറാണ് 7 വർഷത്തെ ശിക്ഷ വിധിച്ചത് . ഓഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും . ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കാൻ ആവില്ലെന്നും ആവർത്തിക്കാതിരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഡയോസിസ് ഓഫ് മെറ്റുച്ചൻ തേർഡ് ചാൻസിലർ ആന്റണി പീകേരണൻസ് അറിയിച്ചു .