ഗാൽവസ്റ്റൻ : ഡിക്കിൻസൺ സിറ്റി കൗൺസിൽ അംഗവും റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്ലെ കോവിഡിനെ തുടർന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു .

ഓഗസ്റ്റ് 2 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , മരിക്കുന്നതിന് അഞ്ചു ദിവസം മുൻപെയാണ് മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്സിനേറ്റ് ചെയ്യുന്നതിനെതിരെയും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നത് കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ശക്തിയായി വിമർശനങ്ങൾ ഉയർത്തിയ വ്യക്തി കൂടിയായിരുന്നു സ്‌കോട്ട് .

ഗാൽവസ്റ്റൻ ആശുപത്രിയിൽ ന്യുമോണിയായുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പ്രവേശിപ്പിച്ചത് . ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു .സ്‌കോട്ടിന്റെ ഭാര്യ മെലീസക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട് .

സിറ്റി കൗൺസിൽ അംഗത്തിന്റെ അകാലവിയോഗത്തിൽ ഡിക്കിൻസൺ മേയർ സീൻ സ്‌കിപ്വർത്ത് അനുശോചിച്ചു . സ്‌കോട്ടിന്റെ പേരിൽ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായം കുടുംബത്തിന് വളരെ ആശ്വാസകരമാകുമെന്ന് മേയർ പറഞ്ഞു . 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത് . തികഞ്ഞ ദൈവവിശ്വാസിയായിരുന്ന സ്‌കോട്ട് അടുത്ത 6 മാസത്തിനകം പാൻഡമിക് പൂർണ്ണമായും മാറിപോകുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു .