ഹൂസ്റ്റൺ : ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്‌റ് 10 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ റവ ഡോ സഫിർ ഫിലിപ്പ് അത്യാൽ വചന ശുശ്രുഷ നിർവഹിക്കുന്നു.ഡോ അത്യാൽ കേരളത്തിൽ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു സെറാമ്പൂർ യൂണിവേഴ്‌സിറ്റി ,അസ്ബറി തെയോളോജിക്കൽ സെമിനാരി എന്നിവയില് നിന്നും വൈദീക പഠനവും ,പ്രിസ്റ്റൺ തെയോളോജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്ററും കരസ്ഥമാക്കി. പൂണെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പൽ ,ഏഷ്യ തെയോളോജിക്കൽ ഫൗണ്ടേഷൻ സ്ഥാപകൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വവും വഹിച്ചിട്ടുണ്ട് . പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ ഡോ അത്യാൽ നിരവധി ബൈബിൽ ഗ്രൻഥങ്ങളുടെ രചിയിതാവും കൂടിയാണ്

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോർക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.ആഗസ്‌റ് 10 ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ഡോ അത്യാലിന്റെ പ്രഭാഷണം കേൾകുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207 ,സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602