- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോടി കൂട്ടാൻ താജ്മഹലിന് മൺ ചികിത്സ; ആറ് മാസത്തേക്ക് മണ്ണിൽ പൊതിയുന്നത് പ്രധാന താഴികക്കുടം
ന്യൂഡൽഹി: ചരിത്ര സ്മാരകമായ താജ്മഹലിന്റെ സൗന്ദര്യം കൂട്ടാൻ ' മൺചികിത്സ' നടത്താൻ ഒരുങ്ങുന്നു. താജിന്റെ പ്രധാന താഴികക്കുടത്തിനാണ് സൗന്ദര്യ വർദ്ധക ചികിത്സ. ആറ് മാസത്തേക്കു മണ്ണിൽ പൊതിയാനാണ് നിർദ്ദേശം. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒക്ടോബറിൽ നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അധികൃതർ വ്യക്തമാക്കി. സ്മാരകത്തിലെ നാല് മിനാരങ്ങൾ നേരത്തെ മണ്ണ് പൊതിഞ്ഞിരുന്നു.
'രാസവസ്തുക്കൾ ഉപയോഗിച്ചാൽ മാർബിളിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. അതാണ് പ്രകൃതിദത്ത രീതികൾ പിന്തുടരുന്നത്. മണ്ണ് ഉപയോഗിച്ച ശേഷം പ്രിവന്റീവ് കോട്ടിങ്ങും നൽകും' ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജനൽ ഡയറക്ടറായ കെ.കെ. മുഹമ്മദ് പറഞ്ഞു. മഴക്കാലം കഴിഞ്ഞ് നവീകരണം ആരംഭിക്കാനാണു പദ്ധതിയെന്നു എഎസ്ഐ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് എം.കെ. ഭട്‌നാഗർ പറഞ്ഞു.
Next Story