ലണ്ടൻ; ഡേവിഡ് പാർക്കർ-കോവിഡിനെ തട്ടിപ്പായി കണ്ട വ്യക്തിയാണ് ഇദ്ദേഹം. ഫേസ്‌ബുക്കിലൂടെ എല്ലാ തട്ടിപ്പണെന്ന് പറഞ്ഞു പരത്തിയ വ്യക്തി. വാക്‌സിനേഷനേയും വിശ്വസിച്ചില്ല. ഒടുവിൽ ഈ ഇംഗ്ലീഷുകാരൻ മരണത്തിന് കീഴടങ്ങുകയാണ്. അതും കോവിഡ് മരണം.

56-കാരന് കോവിഡ് രോഗത്തിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. വാക്‌സിനേഷനെ കളിയാക്കാൻ ചെയ്യാവുന്നതെല്ലാം നൈറ്റ് ക്ലബ് ഉടമ ചെയ്തിരുന്നു. എന്നാൽ ഈ വ്യക്തിയേയും കോവിഡ് കീഴടക്കുകയായിരുന്നു. മരുന്ന കമ്പനികളുടെ ചതിയാണ് കോവിഡ് വാസ്‌കിൻ എന്നാണ് ഡേവിഡ് പാർക്കർ പറഞ്ഞു നടന്നത്.

യുവാക്കളോടായിരുന്നു പാർക്കറുടെ അഭ്യർത്ഥന ഏറെയും. ഇത് സർക്കാരിനും ഏറെ തലവേദനയുണ്ടായിരുന്നു. യുകെയിൽ യുവാക്കൾ ആദ്യം വാക്‌സിനേഷനോട് മുഖം തിരിച്ചു. എന്നാൽ നിയന്ത്രണങ്ങൾ കടുത്തതോടെ പലരും വാക്‌സിൻ എടുത്തു. വാക്‌സിൻ വിരുദ്ധതയ്ക്ക് മുന്നിൽ നിന്ന ഡേവിഡ് പാർക്കർക്കെതിരേയും നടപടികൾ ആലോചിച്ചു.

അത്തരത്തിലൊരു വ്യക്തിയാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. 56 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. വാക്‌സിനേഷൻ വിരുദ്ധ സമരങ്ങൾക്കിടെയാകും ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്നാണ് വിലയിരുത്തൽ.