- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ 16 മുതൽ കൊച്ചിയിൽ നിന്നും നേരിട്ട് യുകെയിലേക്ക് ഫ്ളൈറ്റ്; ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ നിന്നുമുള്ള ഫ്ളൈറ്റ് ഷെഡ്യൂൾ പുറത്തു വിട്ട് എയർ ഇന്ത്യ
നാളെ ഞായറാഴ്ച മുതൽ ഇന്ത്യ ആംമ്പർ രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. ഏറെ മാസങ്ങളായി യുകെ മലയാളികൾ കാത്തു കാത്തിരുന്ന ദിവസമായിരുന്നു ഇത്. ഇനി ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് വിലകൂടിയ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യുന്നതിന് വലിയ തുക ചെലവഴിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, യുകെയിൽ സ്‌കൂളുകൾ പൂട്ടുകയും അവധിക്കാലം തുടങ്ങുകയും ചെയ്തതോടെയും നാട്ടിൽ ഓണാഘോഷം തുടങ്ങാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആയിരക്കണക്കിനു പേരാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നത്.
ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ ആഗ്രഹം കണ്ടതു പോലെയാണ് എയർ ഇന്ത്യ പുതിയ ഷെഡ്യൂൾ നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 1 വരെയുള്ള ഷെഡ്യൂൾ വിജ്ഞാപനത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'ഡെൽഹി, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് പുറമേ ലണ്ടൻ ഹീത്രൂവിൽ നിന്ന് അഹമ്മദാബാദ്, കൊച്ചി, അമൃത്സർ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 21 വരെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുകയാണ്. നാട്ടിൽ നിന്നും തിരിച്ച് യുകെയിലേക്കും വിമാനങ്ങളുണ്ട്.
ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെ ആയിരക്കണക്കിനു പേരാണ് നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റ് എത്ര പണം കൊടുത്തും ബുക്ക് ചെയ്യുവാൻ തയ്യാറായി ഫോൺ കോളുകളായും മെയിലുകളായും ഒഴുകിയെത്തിയത്. ഇപ്പോഴിതാ, എയർ ഇന്ത്യ വഴി കൊച്ചിയിലേക്ക് എത്തുവാൻ നേരിട്ട് വിമാനങ്ങളും ലഭ്യമായിരിക്കുകയാണ്. എയർ ഇന്ത്യ ടിക്കറ്റുകൾക്ക് പുറമെ ഇത്തിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവ വഴി തിരുവനന്തപുരത്തേക്കും മറ്റ് എയർപോർട്ടുകളിലേക്കും യാത്ര ചെയ്യാനും കഴിയുന്നതാണ്.
വിമാന സർവ്വീസിന്റെ വിശദമായ ലിസ്റ്റ് ചുവടെ: