സെപ്റ്റംബറോടെ രാജ്യത്ത് ബാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനവുമായി സർ്ക്കാർ മുന്നോട്ടുപോകുമെന്നാണ് ഇന്നലത്തെ യോഗത്തിന് അറിയിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരുമെന്നും ലൈവ് മ്യൂസിക് അടക്കമുള്ള പരിപാടികൾ പ്രത്യേകനിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ രാജ്യത്തെ ആശുപത്രികളിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ 400 ആയി ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പും ആശങ്കയുയർത്തുന്നുണ്ട്. ഇന്നലെത്തെ കണക്കനുസരിച്ച് 189 ആണ് ആശുപത്രികളിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാനുഗതമായ വർദ്ധന, സ്ഥിതി വഷളാക്കിയേക്കുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.

പള്ളികളിലെ Communions, confirmations എന്നിവയ്ക്കും സെപ്റ്റംബർ മുതൽ അനുമതി നൽകുമെന്ന് കരുതപ്പെടുന്നു.അന്തിമ തീരുമാനം അപ്പോഴും പൊതുജനാരോഗ്യ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും സർക്കാർ അറിയിച്ചു. മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് കൂട്ടായ്മകളോടും സ്ഥിരീകരണങ്ങളോടും ബന്ധപ്പെട്ട ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് സഭാ നേതാക്കൾ അടുത്തിടെ പ്രകടിപ്പിച്ച ആശങ്കകളും പരിഗണിച്ചായിരിക്കും നടപടി