ന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ വെൽഫെയർ കേരള കുവൈത്ത് - അബ്ബാസിയ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ജാബിരിയ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.ജാബിരിയ ബ്ലഡ് ബാങ്ക് മേധാവി അഹമ്മദ് സഈഖ്, ഷിയ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഷിഫ അൽജസീറ ഗ്രൂപ്പ് മാനേജർ അബ്ദുൽ അസീസ്,വെൽഫെയർ കേരള കൂവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറിമാരായ റഫീഖ് ബാബു, ഗിരീഷ് വയനാട് വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ധീൻ,ട്രഷറർ ഷൗക്കത്ത് വാളാഞ്ചേരി, ടീം വെൽഫെയർ ക്യാപ്റ്റൻ ഷംസീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

അബ്ബാസിയ മേഖല പ്രസിഡന്റ് നൗഫൽ എം.എം, മേഖല ടീം വൽഫെയർ ക്യാപറ്റൻ റഷീദ്ഖാൻ,സെക്രട്ടറി സമീർ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തു.

Video available here: https://we.tl/t-Qz8LWaYbjF