മനാമ: മുസ്ലിം ലീഗ് സമുന്നത നേതാവും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓർമ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഞങ്ങളുടെ തങ്ങൾ, എല്ലാവരുടെയും' എന്ന പേരിൽ സംഘടിപ്പിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.സംഗമം അദ്ദേഹത്തിന്റെ പുത്രനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സിഎംപി സംസ്ഥാന ജന.സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ സിപി ജോൺ അനുസ്മരണ പ്രഭാഷം നടത്തി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സംഗമത്തിൽ കെഎംസിസി സംസ്ഥാന നേതാക്കൾ, മറ്റ് പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതാനുഭവങ്ങൾ എല്ലാ കാലത്തും ഓർത്തെടുക്കേണ്ടതാണെന്നും കേരളത്തിലെ മതേതര ഐക്യം ശക്തമാക്കിയ മഹാനുഭവനെ ഓർമ്മിക്കുന്നതായിരുന്നു സംഗമം