ന്യൂഡൽഹി: ഭ്രൂണഹത്യയ്ക്കെതിരെ സമൂഹ മനഃസാക്ഷി ഉയർത്തുവാനും ഗർഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും മെഡിക്കൽ ടെർമിനേഷൻ ഓഫ് ദി പ്രഗ്‌നൻസി ആക്ട് നിലവിൽ വന്നിട്ട് 50 വർഷമാകുന്ന ഓഗസ്റ്റ് 10-ാം തീയതി ഭാരത കത്തോലിക്കാസഭ 'ദേശീയ വിലാപദിന' ('ഉമ്യ ീള ാീൗൃിശിഴ') മായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളം ഗർഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങൾ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകൾ ഇന്ത്യയിലെ എല്ലാ രൂപതകൾക്കും വിശ്വാസിസമൂഹത്തിനും നൽകിയിട്ടുണ്ട്. അന്നേദിവസം നടത്തേണ്ട പ്രത്യേക പരിപാടികളെക്കുറിച്ചും അദ്ദേഹം കത്തിൽ വിവരിക്കുന്നു.

ഇന്ത്യയിലെ 14 റീജിയനുകളിലായുള്ള ലെയ്റ്റി റീജിയണൽ കൗൺസിലുകൾ കോവിഡ് മാനദണ്ഡങ്ങൾ മാനിച്ചുള്ള പ്രാർത്ഥനാ സമ്മേളനങ്ങൾ സംഘടിപ്പിക്കും. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നത്. 2015-ൽ മാത്രം 15.6 ദശലക്ഷം ശിശുക്കളാണ് കൊല്ലപ്പെട്ടത്. ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കുന്നതിനെതിരെയുള്ള ജനകീയ ബോധവൽക്കരണപ്രവർത്തനങ്ങൾ രാജ്യത്തുടനീളം ലെയ്റ്റി കൗൺസിൽ കൂടുതൽ സജീവമാക്കുമെന്നും അല്മായ സമൂഹം ഇത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.