- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ റ്റാമ്പായുടെ ഓണം ഇന്ന്
റ്റാമ്പാ : അമേരിക്കയിലെ ഏറ്റവും പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ഓണാഘോഷം ഓഗസ്റ്റ് 7 ശനിയാഴ്‌ച്ച ഉച്ചക്ക് 11 . 30 മുതൽ വാൾറിക്കോയിലുള്ള ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. വളരെ വര്ഷങ്ങളായി അമേരിക്കയിൽ നടക്കാറുള്ള ഓണാഘോഷങ്ങളിൽ ഏറ്റവും വലിയ ഓണാഘോഷമാണ് എം എ സി എഫിന്റേത്. മുൻവർഷങ്ങളിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തിരുന്ന ഓണാഘോഷം ഈ വര്ഷം അറുന്നൂറോളം ആളുകളായി ചുരുക്കുകയും , എം എ സി എഫിന്റെ വനിതാ വിഭാഗം മുന്നോറോളം വനിതകളെ ഉൾപ്പെടുത്തി ചെയ്തു വരാറുള്ള മെഗാ ഇവന്റ് നൂറു പേരുടേതായി വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ് .
ഓണസദ്യ ഇലയിട്ട് വിളമ്പുകയും , അതോടൊപ്പം ബുഫേ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .ഓണസദ്യ ഉച്ചക്ക് രണ്ടുമണിക്ക് അവസാനിപ്പിക്കുകയും താലപ്പൊലിയോടെയും , ചെണ്ടമേളത്തോടെയും ഘോഷയാത്രയോടുകൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. മുപ്പതു മിനിറ്റ് നീണ്ടു നിൽക്കുന്ന പൊതു സമ്മേളനത്തിന് ശേഷം എം എ സി എഫ് അണിയിച്ചൊരുക്കുന്ന മെഗാ ഇവന്റ് ആരംഭിക്കും. ഏകദേശം നാലു മണിയോടെ പരിപാടികൾ അവസാനിക്കും .
പൊതുസമ്മേളനത്തിൽ സ്‌പോൺസർമാരെയും , ഹൈസ്‌കൂളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും അസോസിയേഷൻ അഭിനന്ദിക്കും . ഡാനിയേൽ അമ്മിണി ചെറിയാൻ ദമ്പതികൾ സ്‌പോൺസർ ചെയ്ത അഞ്ഞൂറ് ഡോളറിന്റെ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പും ചടങ്ങിൽ കൈമാറും .
ഓഡിറ്റോറിയം അഡ്രസ് :
Sacred Heart Knanaya Catholic Community Center (SHKCCC)
2620 Washington Rd, Valrico, FL 33594
കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷം നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷാജു ഔസേഫ് , ട്രസ്റ്റീ ബോർഡ് ചെയർമാൻ ടി ഉണ്ണികൃഷ്ണൻ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു .
ബോർഡ് ഓഫ് ഡയറെക്ടഴ്‌സ് : പ്രസിഡന്റ് ഷാജു ഔസേഫ് , സെക്രട്ടറി പോൾ ജോസ് , ട്രഷറർ സണ്ണി ജേക്കബ് , ജോ സെക്രട്ടറി മരിയ മാർട്ടിൻ , ജോ ട്രഷറർ മാർട്ടിൻ ചിറ്റിലപ്പിള്ളി ,
എബ്രഹാം ചാത്തപ്പറമ്പിൽ , ഡാനിയേൽ ചെറിയാൻ , അലീനാ സുനിൽ , ജോമോൻ വാച്ചാപറമ്പിൽ , മേഴ്സി പുതുശ്ശേരിൽ , ഷിബു തണ്ടാശ്ശേരിൽ , ശരത് സുരേഷ് , ടി കെ മാത്യു , ടോജി പായിതുരുത്തേൽ
ട്രൂസ്റ്റീ ബോർഡ് : ടി ഉണ്ണികൃഷ്ണൻ ( ചെയർമാൻ) , സെക്രട്ടറി സാൽമോൻ മാത്യു , ട്രഷറർ സാജൻ കോരത് , ജെയിംസ് ചെരുവിൽ , ബാബു തോമസ് , സുനിൽ വര്ഗീസ് , ഷാജു ഔസേഫ്