രാമപുരം: പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രാമപുരത്ത് യൂത്ത് സെന്റർ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ സമ്മാനിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത് കോർഡിനേറ്റർ എബിൻ ഷാജിയുടെ നേതൃത്വത്തിൽ പായസമേള നടത്തിയാണ് തുക സമാഹരിച്ചത്.

പഞ്ചായത്ത് മെമ്പർ മാരായ ആൽബിൻ ഇടമനഃശ്ശേരിൽ, സൗമ്യ സേവ്യർ, പാലാ നഗരസഭാംഗം ജിമ്മി ജോസഫ്, മോളി പീറ്റർ, റോയി എലിപ്പുലിക്കാട്ട്, കെ.ജെ ദേവസ്യാ, എം പി കൃഷ്ണൻനായർ, സജി വരളിക്കര, അനൂപ് ചാലിൽ, സ്റ്റെനി വരളിക്കര, ജിനോ എക്കാല, റെസിൽ സജി തുടങ്ങിയവർ പങ്കെടുത്തു.