രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പല രീതിയിൽ ആണ് നടപ്പിലാക്കുന്നു. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിൽ മറ്റ് ചില പ്രദേശങ്ങളിൽ ഇളവ് കൊണ്ടുവന്നിട്ടുമുണ്ട്. തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ 11 എൽജിഎകളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ കെയ്ൻസും യാരബ പ്രദേശങ്ങളും ലോക് ഡൗണിലാണ്.

കെയിൻസിലും യാരാബയിലും ഇന്നു മുതൽ മൂന്നു ദിവസത്തെ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചത്.ബ്രിസ്ബൈൻ ഉൾപ്പെടെ തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ ലോക്ക്ഡൗൺ മുൻ നിശ്ചയ പ്രകാരം ഇന്നു വൈകിട്ട് നാലു മണിക്ക് പിൻവലിക്കും. നിർബന്ധിത മാസ്‌ക് ഉപയോഗം ഉൾപ്പെടെ ചില നിയന്ത്രണങ്ങൾ നിലനിൽക്കും.

പെന്റിത്ത് കൗൺസിലിലെ 12 സബർബുകളെ രോഗബാധാ സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചു മണി മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രാജ്യത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ ഹബും വിക്ടോറിയയിൽ തിങ്കളാഴ്ച തുടങ്ങും. മെൽട്ടണിലെ ഒരു പഴയ ബണ്ണിങ്സാണ് ഡ്രൈവ് ത്രൂ വാക്സിനേഷൻ ഹബാക്കി മാറ്റിയത്.