നാളെ മുതൽ സിംഗപ്പൂരിൽ വാക്‌സിനേഷൻ നടത്തിയവർക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാം. റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനും ഇൻഡോർ സ്പോർട്സ് ക്ലാസുകളിലോ വലിയ പരിപാടികളിലോ പങ്കെടുക്കാൻ വരെ വാക്‌സിൻ സ്വീകരിച്ചവർക്ക് അനുമതി ലഭിക്കും. എന്നാൽ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ ഏതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തേണ്ടതായി വരും.

പ്രീ-ഇവന്റ് ടെസ്റ്റുകൾ ഇല്ലാതെ, അവർ ഹോക്കർ സെന്ററുകളിലോ കോഫി ഷോപ്പുകളിലോ ജോഡികളായി ഭക്ഷണം കഴിക്കുന്നതിൽ പരിമിതികൾ ഉണ്ടാകും. കൂടാതെ വളരെ ചെറിയ ഒത്തുചേരലുകളിൽ നടത്തേണ്ടതായും വരും.സ്ഥിതി നിയന്ത്രണവിധേയമാണെങ്കിൽ, ഓഗസ്റ്റ് 19 മുതൽ രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചവർക്ക് കാണികളുടെ കായിക പരിപാടികളുടെ ശേഷി പരിധി 1,000 ആളുകളായി ഉയരും.എന്നാൽ പ്രീ-ഇവന്റ് ടെസ്റ്റിങ് നടപ്പിലാക്കാത്ത ഇവന്റുകൾക്ക് ശേഷി പരിധി 50 ആയി തുടരും

ജിമ്മുകളും ഫിറ്റ്‌നസ് സ്റ്റുഡിയോകളും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'വാക്‌സിൻ അല്ലെങ്കിൽ റെഗുലർ ടെസ്റ്റ് നടത്തേണ്ടതായി ഉണ്ട്.ജനസംഖ്യയുടെ 80 ശതമാനമെങ്കിലും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുമ്പോൾ, കൂടുതൽ നടപടികൾ ലഘൂകരിക്കപ്പെടും, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവർക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്കും വ്യത്യസ്തമായ സുരക്ഷിത അകലം പാലിക്കൽ നിയമങ്ങൾ ആയിരിക്കും നേരിടേണ്ടി വരുക.