- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി യുഎഇയും; ഷോപ്പിങ് മാളുകളിലും തിയറ്ററുകളിലും 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം
യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്.ഷോപ്പിങ്, മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങൾ പ്രത്യേകമായി തീരുമാനിക്കും.
ഒരു മേശയ്ക്കു ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണം 10 ആയി ഉയർത്തിയുണ്ട്. എന്നാൽ പൊതുപരിപാടികളിൽ പ്രവേശനം 60% പേർക്കു മാത്രം. വിവാഹ വിരുന്നുകൾക്കടക്കം ഇതു ബാധകമാണ്. പങ്കെടുക്കുന്നവരുടെ എണ്ണം 300ൽ കൂടുകയുമരുത്. പങ്കെടുക്കുന്നവർ 2 ഡോസ് വാക്‌സീൻ സ്വീകരിക്കുകയും പരിപാടിയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.
രണ്ടാമത്തെ ഡോസ് 6 മാസത്തിൽ കൂടുതൽ വൈകരുത്. വയോധികരാണെങ്കിൽ 3 മാസത്തിൽ കൂടുതൽ വൈകരുതെന്നാണു വ്യവസ്ഥ. പൊതുവാഹനങ്ങൾക്കു 75% ശേഷിയിൽ സർവീസ് നടത്താം. പുറത്തിറങ്ങുമ്പോഴും പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.