ഹൂസ്റ്റൺ :മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹൂസ്റ്റൺ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ ആഗസ്‌ററ് ഒൻപതിന് തിങ്കളാഴ്‌ച്ച വൈകിട്ട് 7 - മണിക്ക് സന്ധ്യാ നമസ്‌കാരത്തോട് ആരംഭിച്ച് വിശുദ്ധ കുർബാനയും, അനുസ്മരണ പ്രാർത്ഥനയും, അനുശോചന സമ്മേളനവും നടക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംബന്ധിക്കും.

വെരി റെവ. ഗീവറുഗീസ് അരൂപ്പാല കോർ എപ്പിസ്‌കോപ്പ, ഫാ.ജോൺ ഗീവർഗീസ്, ഫാ.ഡോ.സി.ഒ. വർഗ്ഗീസ്, ഫാ.ജോൺസൺ പുഞ്ചക്കോണം, ഫാ.ഡോ.വി സി. വർഗ്ഗീസ് , ഫാ. പി.എം ചെറിയാൻ, ഫാ.മാമ്മൻ മാത്യു, ഫാ.മാത്യൂസ് ജോർജ്ജ്, ഫാ.രാജേഷ് കെ.ജോൺ,ഫാ.വർഗ്ഗീസ് തോമസ്, ഫാ.ഐസക് ബി.പ്രകാശ്, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ ജേക്ക് കുര്യൻ, ഫാ ബിജോയ് സഖറിയാ, ഫാ.ഷിൻടോ ഡേവിഡ് എന്നിവർ ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി)770 -310 -9050
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832 -775 -5366
റിജോഷ് ജോൺ (ട്രസ്റ്റീ) 832 -600 3415