- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും
കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും;കൈത്തറി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം തൊഴിൽ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് 1250 രൂപ വീതം, കൈത്തറി ദിനത്തിൽ തൊഴിലാളികളെ നേരിട്ട് കണ്ട് മന്ത്രി വി ശിവൻകുട്ടി*
കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നേമം ട്രാവൻകൂർ സഹകരണ സംഘം തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൈത്തറി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം തൊഴിൽ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ഇൻകം സപ്പോർട്ട് സ്‌കീമിന്റെ ഭാഗമായി 1250 രൂപ വീതം നൽകുമെന്ന് മന്ത്രി അറിയിച്ചു.
കൈത്തറി മേഖലയിൽ കാര്യക്ഷമതയും വൈവിധ്യവൽക്കരണവും കൊണ്ടുവരുന്നതിന് ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്.ആധുനിക സാങ്കേതികവിദ്യയെ തൊഴിലാളികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ജീവിക്കാൻ മതിയായ സേവനവേതന വ്യവസ്ഥകൾ ഉറപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് മന്ത്രി അറിയിച്ചു.
ഈ ഓണത്തിന് താനും കുടുംബവും കൈത്തറിയേ ഉപയോഗിക്കൂ എന്ന് മന്ത്രി അറിയിച്ചു.. ഇത് ഒരു ചലഞ്ച് ആയി കേരള സമൂഹം ഏറ്റെടുക്കണം എന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.