- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻഗണന: മാണി സി കാപ്പൻ
കൊല്ലപ്പള്ളി: ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച നടുവിലേക്കുറ്റ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. കടനാട് സെന്റ് അഗസ്റ്റ്യൻസ് പള്ളി വികാരി ഫാ അഗസ്റ്റ്യൻ അരഞ്ഞാണിപുത്തൻപുര, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ ബിജു, പഞ്ചായത്ത് മെമ്പർ ജയ്‌സൺ പുത്തൻകണ്ടം, നിർമ്മാണ കമ്മിറ്റി കൺവീനർ ജയ്‌മോൻ നടുവിലേക്കുറ്റ്, സെബാസ്റ്റ്യൻ മാത്യു നടുവിലേക്കുറ്റ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൊല്ലപ്പള്ളി - പിഴക് റോഡിനെയും കൊല്ലപ്പള്ളി - കടനാട് - പിഴക് റോഡിനെയും ബന്ധിപ്പിച്ചു തുമ്പിമലയുടെ താഴ്‌വാരത്തുകൂടി കടന്നു പോകുന്ന റോഡിലാണ് പാലം. കൊല്ലപ്പള്ളി ടൗണിനു സമീപം ചെന്നുചേരുന്ന റോഡ് ടൗൺബൈപാസായും ഉപയോഗിക്കാവുന്നതാണ്. ഇവിടെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മനസിലാക്കി മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും ഒരു കോടിയോളം രൂപ അനുവദിക്കുകയായിരുന്നു. പൂർണ്ണമായും എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാലം എന്ന പ്രത്യേകതയും പാലത്തിനുണ്ട്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രാദുരിതത്തിനാണ് പരിഹാരമായത്. പാലം യാഥാർത്ഥ്യമാക്കിയ മാണി സി കാപ്പനെ നാട്ടുകാർ അനുമോദിച്ചു.
കോവിഡ് സാധ്യത ഒഴിവാക്കുന്ന കണ്ടുപിടുത്തം നടത്തിയ യുവശാസ്ത്രജ്ഞന് അഭിനന്ദനവുമായി എം എൽ എ
പാലാ: എയർകണ്ടീഷൻ ഉപയോഗിക്കുന്നിടങ്ങളിൽ കോവിഡ് പകരാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാരിന്റ അംഗീകാരം നേടിയ
നൂതന കണ്ടുപിടിത്തം നടത്തിയ യുവ ശാസ്ത്രജ്ഞനെ മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. എഞ്ചനീയറായ മുത്തോലി കളത്തിപ്പുല്ലാട്ട് ടോണി ജോസഫിനെയാണ് മാണി സി കാപ്പൻ വീട്ടിലെത്തി അഭിനന്ദിച്ചത്.
പ്രതിസന്ധികളെ തരണം ചെയ്യാൻ നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തുന്ന യുവ ശാസ്ത്രജ്ഞരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൻ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്,പഞ്ചായത്ത് മെമ്പർ ഷീബാ റാണി എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത മാണി സി. കാപ്പൻ ഉപഹാരം നൽകി യുവ ശാസ്ത്രജ്ഞനെ ആദരിച്ചു.
ടോണിക്കൊപ്പം കോട്ടയം സ്വദേശി ഷാജി ജേക്കബും ചേർന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പ്യൂറോ സോൾ യുവിസി ഡിസിൻഫെക്ഷൻ സിസ്റ്റമാണ് ഇതിനായി രൂപകല്പന ചെയ്‌തെടുത്ത പുതിയ സാങ്കേതിക വിദ്യ. വിവിധ തലങ്ങളിലുള്ള പരിശോധനകൾക്കു ശേഷം വിജയകരമാണ് എന്നു തെളിഞ്ഞതിനാൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ ഈ ഉപകരണം കഴിഞ്ഞ ദിവസം പ്രവർത്തന സജ്ജമാക്കിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന ഡിസ്‌പോസിബിൾ ഗാർമെന്റ് രൂപകല്പന ചെയ്ത് മാർക്കറ്റിലെത്തിച്ചതും ഈ ഇലക്ടിക്കൽ എഞ്ചനീയറാണ്. കെ എസ് ആർ ടി സി റിട്ടയേർഡ് ഉദ്യോഗസ്ഥനായ കെ.എം ജോസഫിന്റെയും റിട്ടയേർഡ് അദ്ധ്യാപിക ലൂസിക്കുട്ടിയുടെയും പുത്രനാണ് ടോണി. ഭാര്യ ജീന കാനറാ ബാങ്ക് ഉദ്യോഗസ്ഥയാണ്.