- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാസ്‌ക് മാൻഡേറ്റിനെതിരെ ഡാളസ്സിൽ നൂറുകണക്കിനു പേർ അണിനിരന്ന പ്രകടനം
ഡാളസ്സ്: ഡാളസ്സിൽ കോവിഡ് വ്യാപിക്കുകയും കൗണ്ടി ജഡ്ജി ഹൈ റിസ്‌ക് ലെവൽ റെഡിലേക്ക് കോവിഡിനെ ഉയർത്തുകയും ചെയ്തിട്ടും വാക്‌സിനേഷൻ സ്വീകരിക്കുന്നതിനെ എതിർത്ത് ഡാളസ്സ് ബെയ്‌ലർ ഹോസ്പിറ്റലിനു മുമ്പിലേക്ക് നൂറു കണക്കിന് ആളുകൾ മാർച്ച് നടത്തി. ഓഗസ്റ്റ് 7 ശനിയാഴ്ച നടന്ന പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശത്തും ധാരാളം കൂടി നിന്നിരുന്നു.
ഡാളസ്സിലെ പ്രധാന അഞ്ചു ഹോസ്പിറ്റൽ സിസ്റ്റം ജീവനക്കാർക്ക് വാക്‌സിനേഷൻ മാൻഡേറ്റ് നൽകിയ താണ് ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവ രെ പ്രകോപിപ്പിച്ചത്. ബെയ്‌ലർ സ്‌കോട് ആൻഡ് വൈറ്റ് , മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം , ടെക്സ്സസ്സ് ഹെൽത്ത് റിസോഴ്‌സസ് , ചിൽഡ്രൺസ് ഹെൽത്ത് ഇൻഷ്വറൻസ് ഡാളസ്സ് , കുക്ക് ചിൽഡ്രൻസ് (ഫോർട്ട്വർത്ത് ) എന്നീ ആശുപത്രി കളാണ് ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പ്രതിഷേധക്കാർ . സ്റ്റോപ് മാൻഡേറ്റ് എന്ന് എഴുതിയ പ്ലക്കാർഡുകൾ പ്രകടനക്കാർ ഉയർത്തിയിരുന്നു.
വാക്‌സിനേഷൻ സ്വീകരിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണ്.
റോഡിലൂടെ പോയിരുന്ന വാഹനങ്ങൾ ഹോൺ അടിച്ച് ഇവരെ പ്രോൽസാഹിപ്പിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ആശുപത്രി ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ അത് ആശുപത്രിയിലെ രോഗികളെക്കൂടി ബാധിക്കുമെന്ന് പ്രകടനക്കാർ അവകാശപ്പെട്ടു. മാസ്‌ക് ധരിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഗവൺമെന്റ് മാൻഡേറ്റല്ല. - പ്രകടനക്കാർ പറഞ്ഞു.